ഓമലുണ്ണികളേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
(ബ്രാഹ്മണകുമാരന്മാരോട്)
 
(ബ്രാഹ്മണകുമാരന്മാരോട്)
ഓമലുണ്ണികളേ! നിങ്ങൾ വാമഭാവം തേടീടാതെ
ദാമോദരനോടുംകൂടിപ്പോയാലും നിങ്ങൾ ഭൂമൗ
പാർത്താനന്ദസൗഖ്യഭൂമാവോടും വാണു പിന്നെ
സാമോദമെന്നരികത്തു വന്നിഹ വാണീടാം.
 
(കൃഷ്ണാർജ്ജുനന്മാരോട്)
സ്നിഗ്ദ്ധാംഗ ഹേ കൃഷ്ണ! വിപ്രപുത്രന്മാരെ വാങ്ങിക്കൊൾക
മൂത്തവനിതല്ലോ കാൺക രണ്ടാമനീ ബാലൻ;
സ്നിഗ്ദ്ധനേഷ മൂന്നാമൻ; ചതുർത്ഥനുമഞ്ചാമനും
പ്രീത്യാ വിപ്രപുത്രന്മാരെ പത്തും വാങ്ങിക്കൊൾക
കൃഷ്ണന്മാരേ! നിങ്ങൾക്കനിശം സംഭവതു മംഗളം
അർത്ഥം: 

പ്രീയപ്പെട്ട ഉണ്ണികളേ, നിങ്ങൾ പ്രതികൂലഭാവം കാട്ടാതെ ശ്രീകൃഷ്ണനോടുകൂടി പോയാലും. ഭൂമിയിൽ ആനന്ദത്തോടെയും സുഖത്തോടെയും ബ്രാഹ്മണനോടുകൂടി വസിച്ചിട്ട് പിന്നെ നിങ്ങൾക്ക് സന്തോഷത്തോടുകൂടി എന്റെ അരികത്തുവന്ന് വസിച്ചീടാം. കൃഷ്ണാർജ്ജുനന്മാരേ, ബ്രാഹ്മണപുത്രന്മാരെ പത്തുപേരേയും പ്രീതിയോടെ വാങ്ങിക്കൊള്ളുക. നിങ്ങൾക്കിനി മംഗളം ഭവിക്കും.

അരങ്ങുസവിശേഷതകൾ: 
ശേഷം ആട്ടം-
മഹാവിഷ്ണു കുട്ടികളെയെല്ലാം കൃഷ്ണാർജ്ജുനന്മാർക്കൊപ്പം അയയ്ക്കുന്നു. മഹാവിഷ്ണുവിനേയും ശ്രീദേവിഭൂദേവിമാരേയും വണങ്ങി കൃഷ്ണാർജ്ജുനന്മാർ കുട്ടികളോടൊപ്പം സന്തോഷത്തോടുകൂടി നിഷ്ക്രമിക്കുന്നു.