വന്നാലുമുണ്ണികളേ

താളം: 
ആട്ടക്കഥ: 
ബാലന്മാരോട്:
 
വന്നാലുമുണ്ണികളേ! വന്നാലും മോദാൽ
നിങ്ങളുടെ ജനനിയും മംഗലാത്മാവാം താതനും
നിങ്ങളെക്കാണാഞ്ഞധികമ സന്താപം തേടുന്നു;
 
ഞങ്ങളോടുകൂടവേ പോന്നവരെക്കണ്ടകമേ
തിങ്ങും താപം തീർത്തീടുവിൻ പുണ്യശീലന്മാരേ!
അർത്ഥം: 

പ്രീയപ്പെട്ട ഉണ്ണികളേ, സന്തോഷത്തോടെ വന്നാലും. നിങ്ങളുടെ അമ്മയും പുണ്യാത്മാവായ അച്ഛനും നിങ്ങളെ കാണാഞ്ഞ് ഏറെ ദു:ഖിക്കുന്നു. പുണ്യശീലന്മാരേ, ഞങ്ങളുടെകൂടെ പോന്ന് അവരെ കണ്ട് അവരുടെ ഉള്ളിൽ തിങ്ങുന്ന ദുഃഖം തീർത്താലും.