മാരകോടി സുന്ദരാംഗ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മാരകോടി സുന്ദരാംഗ നിങ്ങളെപ്പോൽ
പാരിലാരുള്ളതു പാർത്താലെന്നതിപ്പോൾ
 
ഭക്തിപൂർവ്വമംഗലേപം നൽകിടുന്നേൻ
ഭക്തവത്സസലാ ഗ്രഹിച്ചുകൊൾവിനെന്നാൽ
അർത്ഥം: 

കാമകോടിസുന്ദരമായ ശരീരത്തോടുകൂടിയവനേ, നിങ്ങളെപ്പോലെ ലോകത്തിലാരുള്ളത് എന്നുചിന്തിച്ച് ഇപ്പോൾ ഭക്തിപൂർവ്വം കുറിക്കൂട്ട് നൽകീടുന്നു. ഭക്തവത്സലാ, എന്നാൽ എടുത്തുകൊണ്ടാലും.

അരങ്ങുസവിശേഷതകൾ: 

കുബ്ജ കുറിക്കൂട്ടിന്റെ പാത്രം ശ്രീകൃഷ്ണനുനൽകുന്നു. ശ്രീകൃഷ്ണൻ അതുവാങ്ങി കുറിക്കൂട്ടെടുത്ത് അണിഞ്ഞശേഷം ബലരാമനു നൽകുന്നു. ബലരാമനും കുറിക്കൂട്ട് അണിയുന്നു. ശ്രീകൃഷ്ണൻ (അടുത്ത) പദം അഭിനയിക്കുന്നു.