അബ്ജനേത്ര കനിവോടു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അബ്ജനേത്ര കനിവോടു കേൾപ്പിനിന്നു
കുബ്ജയെന്നുമദീയ നാമമാകുന്നു
 
ഭൂപതിയ്ക്കുതേപ്പതിന്നായംഗരാഗം
ശോഭയാ കൊണ്ടുപോകുന്നു സാനുരാഗം
അർത്ഥം: 

താമരക്കണ്ണാ, കനിവോടെ ഇന്ന് കേട്ടാലും. എന്റെ പേര് കുബ്ജ എന്നാകുന്നു. രാജാവിന് ഭംഗിയായി ചാർത്തുന്നതിനുള്ള കുറിക്കൂട്ട് ഇഷ്ടത്തോടെ കൊണ്ടുപോകുന്നു.