പേടിയുണ്ടിതു ചൊല്ലുവാനെങ്കിലും

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പേടിയുണ്ടിതു ചൊല്ലുവാനെങ്കിലും
ഗൂഢമായ് കർണേ പറഞ്ഞറിയിക്കാം
 
പേടമാങ്കണ്ണിയെക്കൂടെ പിണക്കുമീ
ചേടികളിന്നിതു മൂടിമറച്ചാൽ
 
പ്രായം വരുമ്പോൾ പതിയോടു ചേർക്കാഞ്ഞാൽ
മായങ്ങളിങ്ങിനെ വന്നു ഭവിയ്ക്കും
 
കന്യാഗൃഹത്തിൽ പുരുഷവചനങ്ങൾ
ഇന്നലെക്കപ്പുറം കണ്ടതുമില്ല ഞാൻ
 
ജാരസമാഗമ ലക്ഷണമിന്നു
ദാരികതന്നിൽ കാണുന്നഹോ!
 
വക്ഷോജകുംഭതടങ്ങളിൽ നഖ-
ലക്ഷണങ്ങളുണ്ടു കാണുന്നു
 
ദന്തക്ഷതങ്ങളുമുണ്ടഹോ കാണ്മാൻ
പൂന്തേന്മൊഴിതന്നധരത്തിൽ
 
മുഗ്ദ്ധനായിട്ടൊരു കാമുകനിന്നു
ശുദ്ധാന്തേ വാഴുന്നു നിർണ്ണയം
 
വൃത്തമശേഷമുണർത്തിപ്പാനിഹ
ശത്രുനിഷൂദന! വന്നു ഞാൻ