കഞ്ജദളലോചന നിന്‍

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കഞ്ജദളലോചന നിന്‍ മഞ്ജുഭാഷണേന
സഞ്ജാതമാനന്ദം മമ അഞ്ജസാ രമണ
ശൌര്യഗുണരാശേ നിന്‍റെ ഭാര്യയായതിനാല്‍
പാരിലുള്ള സുഖമെല്ലാം വന്നുചേര്‍ന്നു മേ 
സന്താനക തരുവൊടുചേര്‍ന്ന മാലതിയ്ക്കു
സന്തതമാനന്ദത്തിനു കാന്താ എന്തു ചിന്താ?
മംഗലമാനസരാകും മാമുനിമാരുടെ
അംഗനമാരെയും കാണ്മാന്‍ സംഗതിവരേണം