ചന്ദ്രഹാസമരികുലകമലാകര

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ചന്ദ്രഹാസമരികുലകമലാകര
ഇന്ദ്രമുഖവിബുധവിജയചരണം
ഹൃദി നന്ദിപൂണ്ടു തന്നു തേ ദശാനന!
ഉൽസുകമയി മമ നിങ്കലപാരം
ഉത്ഥിതമായതുമൂലം
മത്സരമുള്ള രിപുക്കളെ വെന്നിഹ
വത്സരമനവധി ജീവിച്ചീടുക
സംഗരചതുരത കലരുന്നൊരു
ചതുരംഗബലേന നീ സാകം
തുംഗമോദമോടു വാഴുക ലങ്കയിൽ
മംഗലമിനിയും വരുമിഹ മേലിൽ.
(വീര ദശാസന! വരിക സമീപേ ഭൂരിപരാക്രമജലധേ)