മേദിനി ദേവ വിഭോ വന്ദേ തവ

താളം: 
കഥാപാത്രങ്ങൾ: 
മേദിനി ദേവ വിഭോ വന്ദേ തവ 
പാദസരോജയുഗം
മോദം മേ വളരുന്നു 
മനസി കാണ്കയാൽ നിന്നെ
ബ്രഹ്മകുലമല്ലോ ഞങ്ങൾക്കു വിധി
സമ്മതമായൊരു ദൈവതം ബത
തൻ മഹിമാലവം കൊണ്ടു ഞാനുമിഹ
ധർമ്മരക്ഷ ചെയ്തീടുന്നു മഹാമതേ
ചിന്തിച്ചതെന്തെന്നെന്നോടു ഭവാൻ
ചിന്ത തെളിഞ്ഞു അരുളീടേണം ഇന്നു
എന്തെങ്കിലും ഇഹ സാധിച്ചീടുവതിനു 
അന്തരായമതിനു ഇല്ല ധരിക്ക നീ
അർത്ഥം: 

ബ്രാഹ്മണോത്തമ, അങ്ങയുടെ കാൽത്തരിണ വന്ദിക്കുന്നു. അങ്ങയെ കണ്ടതിനാൽ എന്റെ മനസ്സിൽ സന്തോഷം വർധിക്കുന്നു. അഹോ! ഞങ്ങൾക്ക് ബ്രാഹ്മണവംശമാണല്ലോ ബ്രഹ്മാവിനാൽ വിധിക്കപ്പെട്ട ദൈവം.അവരുടെ മഹിമാലേശം കൊണ്ട് ഞാനിവിടെ ധർമ്മപരിപാലനം ചെയ്യുന്നു. അങ്ങ് വിചാരിച്ചതെന്താണെന്ന് എന്നോടിപ്പോൾ തുറന്നു പറയണം. എന്തു തന്നെ ആയാലും സാധിക്കുവാൻ തടസ്സമില്ലെന്നു അങ്ങ് അറിഞ്ഞാലും.