ഇത്ഥം മുഗ്ധ വിലോചനാം ദ്വിജവരസ്സാമോക്തിഭിസ്സാന്ത്വയൻ

താളം: 
ഇത്ഥം മുഗ്ധ വിലോചനാം ദ്വിജവരസ്സാമോക്തിഭിസ്സാന്ത്വയൻ
മദ്ധ്യേവാരിധി ബാഡവാനല ശിഖാമാലാമിവലോകിതാം
ഗത്വാ ദ്വാരവതീം മഹാമരാതക സ്ഥൂലോപലാലംകൃതേ
തിഷ്‌ഠന്തം പരമാസനേന മുരരിപും പ്രോചേ പ്രസന്നാശയഃ
 
 

 
അർത്ഥം: 

ബ്രാഹ്മണശ്രേഷ്ഠൻ  ആ സുന്ദരിയെ ഇപ്രകാരം മധുരവാക്കുകളെക്കൊണ്ട് സമാധാനിപ്പിച്ച് സമുദ്രമദ്ധ്യത്തിൽ ബഡവാഗ്നി പോലെ കാണപ്പെട്ട ദ്വാരകയിൽ ചെന്ന് മരതകരത്നങ്ങളാൽ അലങ്കരിക്കപ്പെട്ട സിംഹാസനത്തിൽ വാണരുളുന്ന മുരാന്തകനോട് സന്തോഷത്തോടെ പറഞ്ഞു.