അമ്പാടി ഗുണം വർണ്ണിച്ചീടുവാൻ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കന്നൽക്കണ്ണികൾ മൗലിരത്ന കലികാരൂപം ധരിച്ചാദരാൽ
പൊന്നിൻ മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
പിന്നെച്ചെന്നവൾ ഗോകുലേ കുളിർമുലക്കുന്നിന്നുമീതെ ചിരം
മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ
 
അമ്പാടി ഗുണം വർണ്ണിച്ചീടുവാൻ
വമ്പനല്ല ഫണിരാജനും
 
ഏഴുനിലമണി ഗൃഹം അതിരുചിരം രുചി-
തഴുകിന തളിമവുമിഹ മധുരം ജല-
മൊഴുകിന പൂങ്കാവതി ശിശിരം പരം
ഊഴിയിങ്കലെതിരില്ലിതിന്നൊരഴൽ
ഈഷലില്ല കഴൽ തൊഴും അമര പുരം
 
മുത്തണിമുലമാർ മാധുരീയം ചില
നർത്തകരുടെ കളിചാതുരിയം
കണ്ടെത്തുകിൽ വിരഹികൾ മനമെരിയും
എത്രയും നികടവർത്തി മത്തശിഖി-
നൃത്തമാർന്ന ഗോവർദ്ധന ഗിരിയും
 
അരങ്ങുസവിശേഷതകൾ: 

ലളിതയായി രൂപം മാറിയ പൂതനയുടെ ആത്മഗതം ആണ് ഈ പദം. ലളിത മദ്ധ്യരംഗത്തിൽ കാൽ പരത്തി നിന്ന്, മന്ദഹസിച്ച് പ്രവേശിക്കുന്നു. നർത്തകരുടെ കളിചാതിരുയും, മത്തശിഖി നൃത്തവും, അടുത്ത തോടി പദത്തിലെ ദധിവിന്ദുപരിമളവും വിസ്തരിക്കും.