അലമലമയി തവ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അലമലമയി തവ വചനജാലമിതെല്ലാം
നലമൊടു കാട്ടുക ബലമഖിലവും നീ
 
ചലമതേ ബാലിശ കൊല്ലുവൻ നിന്നെ ഞാൻ
കലഹംചെയ്തുകൊൾക വീരനെന്നാകിൽ
 
ഏഹി നരകാസുര! രണായ ഭോ ഏഹി നരകാസുര!
അരങ്ങുസവിശേഷതകൾ: 
യുദ്ധവട്ടം. യുദ്ധത്തിൽ കൃഷ്ണൻ തളർന്നുവീഴുമ്പോൾ ഗരുഡൻ നരകാസുരനോട് ഏറ്റുമുട്ടുന്നു. അസ്ത്രമേറ്റ് ഗരുഡനും നിലത്ത് വീഴുന്നു. സത്യഭാമ എഴുന്നേറ്റ് അമ്പും വില്ലുമെടുത്ത് ശ്രീകൃഷ്ണനെ വലം വെച്ച് നരകാസുരനുനേരെ അസ്ത്രമയക്കുന്നു. ഉതുകണ്ട നരകാസുരൻ ആയുധങ്ങൾ-വിശിഷ്യ നാരായണാസ്ത്രം-ഉപേക്ഷിക്കുന്നു. ആ സമയത്ത് ശ്രീകൃഷ്ണൻ ചാടിയെഴുന്നേറ്റ് ചക്രം ധരിയ്ക്കുന്നു. പൂർവ്വസ്മരണയുദിച്ച നരകാസുരൻ തന്റെ മാതാപിതാക്കളായ മാഹാവിഷ്ണുവിനേയും ഭൂമീദേവിയേയും -ശ്രീകൃഷ്ണനേയും സത്യഭാമയേയും-നമസ്കരിച്ച് കഴുത്ത് കാണിച്ച് കൊടുക്കുന്നു. ശ്രീകൃഷ്ണൻ ചക്രം ധരിച്ച വലതുകൈകൊണ്ട് കഴുത്തറുക്കുന്നതോടൊപ്പം ഇടതു കൈകൊണ്ട് നരകനെ അനുഗ്രഹിയ്ക്കുന്നു. വലന്തല, ശംഖുനാദം, പുഷ്പവൃഷ്ടി.