ദാനവേന്ദ്ര നമോസ്തു തേ ജയ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ദാനവേന്ദ്ര, നമോസ്തു തേ ജയ മാനശൗര്യഗുണാംബുധേ!
ഞാനഹോ പറയുന്ന വാക്കുകളൂനമെന്നിയെ കേൾക്കണം
 
വാസുദേവപരാക്രമത്താലാശു സംഗരഭൂമിയിൽ
ആശു വിക്രമനാം മുരാസുരനേഷ പരവശനായഹോ!
 
ധീരകേസരിയോടെതിർത്തൊരു വാരണോത്തമനിവ വനേ
പോരിലങ്ങു മുരാസുരൻ ഹതനായ് പുരാണമൃഗേന്ദ്രനാൽ
 
ഹന്ത, നീ പരിപാലായാശു കിന്തു കരവൈ ഞാൻ വിഭോ!
ചിന്തചെയ്തരുൾ ചെയ്ക വിരവൊടു ചന്തമോടു ദയാനിധേ!