സോദരബാലിന്‍ പാദാംബുജം

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സോദരബാലിന്‍ പാദാംബുജം നിന്റെ
സാദരം നൌമി മാം പാലയദീനം
 
തവസഹജനമിതബല പിഴകളും പൊറുത്തു
യുവനൃപത മമ തരിക മഹിതഗുണ കീര്‍ത്തേ
അർത്ഥം: 

സഹോദരാ ബാലി നിന്റെ കാലിണകൾ ഞാൻ ആദരവോടെ തൊഴുന്നു. സകല തെറ്റുകളും മാപ്പാക്കിക്കൊണ്ട് നിന്റെ സഹോദരനായ എന്നെ നീ പരിപാലിക്കൂ. എന്നെ യുവരാജാവായി വാഴിക്കൂ.