വിരവില്‍ വരിക പോരിനായി കപേ

താളം: 
ആട്ടക്കഥ: 
ഇത്ഥം പറഞ്ഞു വിരവോടഥ മേഘനാദന്‍
ഗത്വാ തതോ ബലനിധിം ഹനുമന്തമേവം
ക്രുദ്ധസ്സഹോദരമഹോ നിഹനിച്ച നിന്നെ
അദ്ധാ ഹനിപ്പനിതിചൊല്ലിയണഞ്ഞു വേഗാല്‍
 
വിരവില്‍ വരിക പോരിനായി കപേ
വിരവില്‍ വരിക പോരിനായി
വിരവില്‍ വരിക പോരിന്നരികിലണയും നിന്റെ
മകുടം പൊടിപെടവേ ഝടിതിയടല്‍പൊരുവന്‍
അരങ്ങുസവിശേഷതകൾ: 

അരങ്ങത്ത് ഇപ്പോൾ പതിവില്ല ഈ യുദ്ധപ്പദങ്ങൾ.