മല്‍ഗുരുവിന്‍ വില്‍

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മല്‍ഗുരുവിന്‍ വില്‍ മുറിച്ചുകൊണ്ടുപോമിവളെ

ഫല്‍ഗുവായുരച്ചിടാതെ തന്നീടുകില്‍ പോകാം

 
അർത്ഥം: 

എന്റെ ഗുരുവിന്റെ വില്ല് ഒടിച്ച് നേടിയ ഇവളെ നിസ്സാരമെന്ന് കരുതാതെ തന്നാൽ നിനക്ക് പോകാം.

അരങ്ങുസവിശേഷതകൾ: 

ഈ പദം ഇപ്പോൾ സാധാരണ ആടാറില്ല.

അനുബന്ധ വിവരം: 
ഫൽഗു:ശബ്ദതാരാവലിപ്രകാരം അർത്ഥം:-പാഴ്, നിസ്സാരമായ, അന്തസ്സാ‍ാരമില്ലതെ, നിരുപയോഗമായ, ചെറിയ, നിരർത്ഥകമായ, അസത്യവാക്ക്.
ഫൽഗുത: ഉപയോഗ്യശൂന്യത, താഴ്മ, ഭംഗി എന്നും കാണുന്നു.
കെ.പി.എസ്.മേനോന്റെ ആട്ടപ്രകാരം പുസ്തകത്തിൽ ഫൽഗുരു എന്ന് എഴുതിയിട്ടുള്ളത് അച്ചടിപിശകാണ്. 101 ആട്ടക്കഥകളിലും വെള്ളിനേഴി അച്ചുതൻ കുട്ടിയുടെ പുസ്തകത്തിലും ഫൽഗുവായ് ഉരച്ചിടാതെ എന്നാണ്.