രംഗം പന്ത്രണ്ട്, വിരാടസന്നിധി

ആട്ടക്കഥ: 

കാമം സാധിക്കാത്തതിൽ കോപാകുലനായ കീചകന്റെ ചവിട്ടേറ്റ് അത്യന്തം വിവശയായി ചോരയൊലിപ്പിച്ചുകൊണ്ട് പാഞ്ചാലി അവിടെനിന്ന് പോന്നു. കരഞ്ഞും വീണും അവൾ കുങ്കന്റെ വേഷം ധരിച്ചിട്ടുള്ള ധർമ്മപുത്രരും മറ്റു പലരും ഇരിക്കുന്ന വിരാടന്റെ സഭയിൽ എത്തി തന്റെ ധർമ്മസങ്കടം അറിയിക്കുന്നു. കുങ്കൻ അവളെ സമാശ്വസിപ്പിക്കുന്നു.