രംഗം പതിനെട്ട്

ആട്ടക്കഥ: 

ശിവന്റെ കോപാഗ്നിയില്‍ നിന്നും ഉണ്ടായ വീരഭദ്രനും ഭദ്രകാളിയും ശിവനുമുമ്പില്‍ വന്നു വണങ്ങുന്നു. എന്താണ് ചെയ്തുതരേണ്ടത്‌ എന്ന് വീരഭദ്രന്‍ ശിവനോട് ചോദിക്കുന്നു. ദക്ഷന്റെ യാഗശാലയില്‍ പോയി അഹങ്കാരിയായ ദക്ഷനെ കൊന്നുവരാന്‍ ശിവന്‍ ആജ്ഞാപിക്കുന്നു. ദേവന്മാരെയും മഹാര്‍ഷിമാരെയും വധിക്കരുതെന്നും ശിവന്‍ നിര്‍ദ്ദേശിക്കുന്നു.