രംഗം പത്ത്

ആട്ടക്കഥ: 

ഇന്ദ്രന്‍റെ വാക്കുകള്‍ കേട്ട് ദക്ഷന്‍ പരമശിവനെ കാണുന്നതിനു വേണ്ടി കൈലാസത്തിലേക്ക് യാത്രയായി. അവിടെ കൈലാസത്തില്‍ ശിവന്റെ കിങ്കരനായ നന്ദികേശ്വരന്‍ ദക്ഷന്റെ അഹങ്കാരം ഒന്ന് കുറയ്ക്കുന്നതിനായി അദ്ദേഹത്തെ ഗോപുരദ്വാരത്തില്‍ തടുത്തു. ക്രുദ്ധനായ ദക്ഷന്‍ നന്ദികേശ്വരനുമായി ഏറ്റു. ഒടുവില്‍ അപമാനിതനായി കൈലാസത്തില്‍ കയറാതെ മടങ്ങി.