ഹന്ത ഹന്ത നിന്റെ ഭാവം

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഹന്ത ഹന്ത നിന്റെ ഭാവം
അവങ്കലോ ചെന്നിതേവം
എന്തവനുള്ള പ്രഭാവം
ഇങ്ങിനെ നിന്റെ ദുര്‍ദ്ദൈവം

ഇന്നവനചലം ഗേഹം
എരുതൊന്നുണ്ടുപോല്‍ വാഹം
പന്നഗ ഭീഷണം ദേഹം
പാഴിലയ്യോ നിന്റെ മോഹം

അർത്ഥം: 

കഷ്ടം നിന്റെ മോഹം അവനിലാണോ ചെന്നത്. എന്താണ് അവന്റെ മാഹാത്മ്യം. അവന് വാസസ്ഥാനം പര്‍വ്വതമാണ്. വാഹനമായിട്ട് ഒരു കാളയുണ്ട്. ശരീരം സര്‍പ്പങ്ങളെക്കൊണ്ട്‌ പേടിപ്പെടുത്തുന്ന വിധമാണ്. കഷ്ടം നിന്റെ ആഗ്രഹം പാഴിലായിപ്പോയി.