രംഗം അഞ്ച്

ആട്ടക്കഥ: 

ശ്രീപരമേശ്വരന്‍ സതിയെ പരീക്ഷിക്കാന്‍ തീരുമാനിച്ച് ഒരു വൃദ്ധബ്രാഹ്മണന്റെ രൂപം ധരിച്ച് അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്തുകാര്യത്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന് അന്വേഷിച്ചു.സതിയാകട്ടെ തനിക്ക്  ശ്രിപരമെശ്വരനെ ഭര്‍ത്താവായികിട്ടാന്‍ അനുഗ്രഹിക്കണം എന്ന് ബ്രാഹ്മണനോട് ആവശ്യപ്പെട്ടു. ബ്രാഹ്മണന്‍ ശിവന്‍റെ വിചിത്രമായ ശീലങ്ങളെപ്പറ്റി സതിയോടു പറഞ്ഞു. ശിവനെ ആഗ്രഹിച്ച് നിന്റെ ജന്മം പാഴാക്കരുത് എന്ന് ഉപദേശിച്ചു. ഇതുകേട്ട സതി കോപിച്ച് ഇങ്ങിനെയുള്ള സംസാരം നിര്‍ത്തുകയാണ് നല്ലതെന്ന് ബ്രാഹ്മണനോട് പറഞ്ഞു. സതിയുടെ ഭക്തി മനസ്സിലാക്കിയ ശിവന്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. സതിയോടു ആഗ്രഹമെല്ലാം സാധിപ്പിച്ചു തരാം എന്നു പറഞ്ഞ് മറയുന്നു.