രംഗം രണ്ട്

ആട്ടക്കഥ: 

ഒരികല്‍ ദക്ഷന്‍ പത്നിയായ വേദവല്ലിയോടു കൂടി കാളിന്ദിയില്‍ കുളിക്കാനായി പോയി. പുണ്യ നദിയായ കാളിന്ദിയുടെ ഭംഗി കണ്ടാസ്വദിക്കുകയും അതില്‍ ഇറങ്ങി സ്നാനം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ ഒരു താമരയിലയില്‍ ഒരു ശംഖ് ഇരിക്കുന്നതുകണ്ട ദക്ഷന്‍ അതുകയ്യിലെടുത്തു. പെട്ടെന്ന് അത്‌ ഒരു പെണ്‍കുട്ടിയായിത്തീര്‍ന്നു. വളരെ സന്തോഷത്തോടെ ദക്ഷന്‍ അവളെ സ്വീകരിക്കുകയും തന്റെ പുത്രിമാരില്‍ ഒരുവളായി വളര്‍ത്തുകയും ചെയ്തു.