ചിത്തരഞ്ജിനി - റിമംബറിങ്ങ് ദ മാസ്റ്റ്രോ

Chitharanjini - Remembering The Maestro

വെണ്മണി ഹാരിദാസ് 1946 സെപ്റ്റംബര്‍ 16ന് ആലുവായിലെ വെണ്മണി മനയില്‍ ജനിച്ചു.

തൊട്ടടുത്തുള്ള അകവൂര്‍ മനയില്‍ കഥകളി കണ്ട് അദ്ദേഹത്തിനു കഥകളിയില്‍ കമ്പം ജനിച്ചു. മുണ്ടക്കല്‍ ശങ്കര വാര്യര്യുടെ അടുത്ത് നിന്ന് കഥകളി സംഗീതം ആദ്യപാഠങ്ങള്‍ പഠിച്ചു.

1960 ഹരിദാസ് കലാമണ്ഡലത്തില്‍ ചേര്‍ന്നു. നീലകണ്ഠന്‍ നമ്പീശന്‍, ശിവരാമന്‍ നായര്‍ എന്നിവരായിരുന്നു ഹരിദാസിന്റെ ഗുരുനാഥനമാര്‍. പിന്നീട് കലാമണ്ഡലം ഗംഗാധരന്‍ കലാമണ്ഡലത്തില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ ഹരിദാസ് അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായി. ശങ്കരന്‍ എംബ്രാന്തിരി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം ഹൈദരാലി എന്നിവര്‍ അദ്ദേഹത്തിന്‍റെ സീനിയേഴ്സ് ആയി കലാമണ്ഡലത്തില്‍ സംഗീതം അഭ്യസിച്ചവരാണ്.

സംഗീതപഠനം കഴിഞ്ഞ ഹരിദാസ് 1968ല്‍ ദര്‍പ്പണ (അഹമ്മദാബാദ്) യില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നു. ഹിന്ദുസ്റ്റാന് സംഗീതത്തില്‍ അറിവ് നേടാന്‍ ഇക്കാലം ഹരിദാസിനെ സഹായിച്ചു.

1978ല്‍ തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ അദ്ദേഹം കഥകളി സംഗീതാദ്ധ്യാപകനായി ചേര്‍ന്നു.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത, സ്വം, വാനപ്രസ്ഥം എന്നീ രണ്ട് മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കരള്‍ രോഗബാധിതനായി അദ്ദേഹം  2005 സെപ്റ്റംബര്‍ 17ന് തിരുവനതപുരത്ത് വെച്ച് അന്തരിച്ചു.

‘ഭാവഗായകൻ’ എന്നപേരിൽ എൻ.പി. വിജയകൃഷ്ണൻ, ഹരിദാസിന്റെ  ജീവചരിത്രപരമായ ഒരു ഗ്രന്ഥം എഴുതിയത്  റെയിൻബോ ബുക്ക്സ് ചെങ്ങന്നൂർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വെണ്മണി ഹരിദാസിന്റെ കലാസപര്യയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. കഥകളി സംബന്ധമായി ഉണ്ടായിട്ടുള്ള സമാന ഉദ്യമങ്ങളില്‍ വേറിട്ട ഒന്നാണ് "ചിത്തരഞ്ജിനി". ഹരിദാസിന്റെ  ഗുരുനാഥനായ കലാമണ്ഡലം ഗംഗാധരന്‍ മുതല്‍ കലാനിലയം രാജീവൻ വരെയുള്ള ഗായകര്‍, കലാമണ്ഡലം വസുപിഷരോടി മുതല്‍ മാര്‍ഗി വിജയകുമാര്‍ വരെയുള്ള വേഷക്കാര്‍, കഥകളി ചിന്തകര്‍, ആസ്വാദകര്‍ എന്നിങ്ങനെ അനവധി ആളുകളുടെ ഓര്‍മകളിലൂടെ ഹരിദാസിന്റെ ആലാപന സവിശേഷതകളെ അന്വേഷിക്കുന്ന ചിത്തരഞ്ജിനിയില്‍ വോയിസ്‌ ഓവര്‍ ഇല്ല എന്നൊരു പ്രത്യേകതയുണ്ട്. ഒരു പൊന്നാനി പാട്ടുകാരന്‍ എന്ന നിലയ്ക്ക് ഹരിദാസ്‌ പുലര്‍ത്തിയിരുന്ന കഥാപാത്രബോധം ഇവിടെ സവിശേഷമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഹരിദാസിന്റെ പഴയ പാട്ടുകള്‍ കൊണ്ടും അപൂര്‍വമായ ചിത്രങ്ങള്‍ കൊണ്ടും ആര്‍. വേണുവിന്റെ, ഹരിദാസ്‌ രേഖാചിത്രങ്ങൾ കൊണ്ടും ഇഴ ചേര്‍ത്താണ് ചര്‍ച്ചകള്‍ നെയ്തിരിക്കുന്നത്. 73 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി, സെൻ ക്രിയേഷൻസിന്റെ ബാനറിൽ, രതീഷിന്റെ സംവിധാനത്തിൽ ജി. സുനിൽ നിർമ്മിച്ചതാണ്.

‘ചിത്തരഞ്ജിനി’യുടെ ആദ്യപ്രദർശനം ക്ഷണിക്കപ്പെട്ടവരുടേയും ഹരിദാസിന്റെ കുടുംബാംഗങ്ങളുടേയും മുന്നിൽ വെച്ച് 2012 സെപ്റ്റംബർ 16ന് ആലുവ വെള്ളാരപ്പള്ളിയിൽ വെച്ച് നടക്കുകയുണ്ടായി. വീണ്ടും അത് തൃപ്പൂണിത്തുറയിലും സെപ്റ്റംബര്‍ 30ന്‌ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

Comments

C.Ambujakshan Nair's picture

ശ്രീ. കലാമണ്ഡലം ഹരിദാസ്‌ അവര്‍കള്‍ കഥകളി  അരങ്ങില്‍ സജീവമായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ജീവിക്കുവാനും ആ ഗാനാമൃതം അനുഭവിക്കുവാനും എനിക്ക് ഭാഗ്യം ഉണ്ടായി എന്ന് മാത്രമേ ഇവിടെ പറയുന്നുള്ളൂ.

ഇത് ചില്ലറ ഡോക്യുമെന്ററി അല്ലെന്ന് തുടക്കത്തിലേ വ്യക്തം. ആദ്യം പിടിതരുന്നത് വെണ്മണി ഹരിദാസിന്റെതന്നെ പ്രധാനഗുരു കലാമണ്ഡലം ഗംഗാധരന്‍ ആണ്. "അരിദാസനെ" പഠിപ്പിച്ചിട്ടുള്ള ആശാനാണ് ഇയാള്‍ എന്ന ജാമ്യത്തില്‍ തിരുവനന്തപുരം പ്രദേശത്ത് പാടിയിട്ടുള്ള കഥ യാതൊരു നാണമോ മറയോ ഇല്ലാതെയാണല്ലോ അദ്ദേഹം പറയുന്നത്!

ഈയൊരു ഹൃദയതെളിമ ഈ ചിത്രത്തില്‍ ഉടനീളം അനുഭവപ്പെട്ടു. സംസാരിക്കുന്ന എല്ലാവരിലും അതിന്റെ തെളിച്ചം അറിയാന്‍ സാധിക്കും. ഹരിദാസേട്ടന്റെ കാര്യത്തിലാണെങ്കില്‍, വര്‍ത്തമാനത്തിലെ വാക്കുകള്‍പോലും പനനൊങ്ക് പോലെ മധുരം, പളുങ്ക് പോലെ ദീപ്തം!

പാട്ടിന്റെ ശകലങ്ങളില്‍ ശങ്കിടിമാര്‍ പലര്‍ക്കും പാളുന്നതും പിഴക്കുന്നതും അവിടിവിടെ കേള്‍ക്കാം. പക്ഷെ, അലോസരം തോന്നിയില്ല. കാരണം ഹരിദാസേട്ടന്റെ പാട്ടില്‍ മുഴുവന്‍ കരുണമാണല്ലോ.

ആ മനസ്സു കാരണമാവണം, ഇതില്‍ എല്ലാവരും നല്ലതുമാത്രം പറയുമ്പോഴും വച്ചുകെട്ട് തോന്നില്ല. തന്നെയുമോ, മരിച്ചയാളെ പലരും മിക്കവാറും കളിചിരിയായാണ് ഓര്‍ക്കുന്നത്. പൊയ്പോയ, ഇനിയൊരിക്കലും വരാത്ത, വസന്തത്തിലെ തേന്‍ നുകരുന്നതുപോലത്തെ നിഷ്കളങ്കമായ കുറേ പൂമ്പാറ്റകളുടെ ഉത്സവം. അതുകൂടിയാണ് ഈ ചിത്രം.

എന്നിരിക്കിലും ഗംഗാധരാശന്റെ മൂക്ക് ഒടുവില്‍ ചുവക്കുന്നുണ്ട്‌. പി ഡി നമ്പൂതിരിയാവട്ടെ, വലിപ്പമാണത്" എന്ന് പറഞ്ഞശേഷം കണ്ണുനിറഞ്ഞുപോയതിന്റെ ചളിപ്പ്‌ മറയ്ക്കാനാണ് പിന്നെയും "വല്ലാത്തൊരു വലിപ്പാ" എന്ന് നെഞ്ചുരുക്കി രണ്ടുവാക്ക് വീണ്ടും സ്വന്തം വാചകത്തിലേക്ക് വിളക്കുന്നത്.

പി ഡി തന്നെ ആദ്യമൊരിടത്ത് വെണ്മണിസംഗീതത്തെ കുറിച്ച് പറയുമ്പോള്‍ ഒരു വാക്ക് പ്രയോഗിക്കുന്നുണ്ട്: കുഴമ്പ്.

ഈ ചിത്രത്തില്‍ കുഴമ്പ് മാത്രമേയുള്ളൂ. പല സഹൃദയരുടെയും മനസ്സിലെ കാമ്പിന്റെ അറകള്‍ ഗംഭീരമായി സംയോജിച്ച് കാണുന്നു. തകര്‍പ്പന്‍ എഡിറ്റിംഗ്.

ഇതിലൊരു ഇമേജറിയായി പെരുമഴത്തുള്ളികളും സമുദ്രപ്പരപ്പും കാണുന്നു. (രണ്ടായാലും നിറം ഇളംനീല കൊടുത്തത് അസ്സലായി.) അതിന്റെ ആഘോഷത്തിലും അഗാധതയിലും ഹരിദാസേട്ടന്റെ സംഗീതം അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. പ്രേക്ഷകന്റെതന്നെ കണ്ണീരിന്റെ പകര്‍പ്പറിയാനും.

ഇതിനിയും പലകുറി കണ്ടേ മതിയാവൂ. സംഗീതമറിയാന്‍ മാത്രം വേണ്ടിയല്ല; മനസ്സിന്റെ മാലിന്യം കഴുകിക്കളയാന്‍കൂടി.

Ravindranath Purushothaman നന്നായിരിക്കുന്നു, സുനില്‍കുമാര്‍. ഒരൊറ്റയിരുപ്പിനു തന്നെ കണ്ടു.

Vikar T Mana വളരെ നന്നായിട്ടുണ്ട് .. ഡോക്യുമെന്‍ററിക്കും , ഹരിദാസേട്ടന്റെ പാട്ട് പോലെ തന്നെ , ഒരു നല്ല ഒഴുക്കുണ്ട് .. ആ കാലകേയ വധത്തിലെ 'മാതലെ നിശമയ' അനുഭവങ്ങളൊക്കെ പങ്കുവേച്ചിരിക്കുന്നത് വളരെ നന്നായിട്ടുണ്ട്

Aparna Kunnamparampath Raman nchanotta erippinu irunnu kandu kettu... ATHEEVA HRUDYAM THANNE!!!!

Murali Vettath very good n thanks for ur all hard work too..

great job, congratulations

Many thanks, Sunilkumar, for the forward. I enjoyed the music without knowing the finer nuances of Kathakali.
Liza
 
ലോകം തന്നെ വിട്ടുപോയി എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒരു കലാകാരനെ കുറിച്ചുള്ള ഇങ്ങനെയൊരു ചിത്രം കാണുമ്പോള്‍, അദ്ദേഹത്തെ നേരിട്ടു പരിചയമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ കണ്ണു നിറയാന്‍ എന്തേ എന്നതിനുള്ള ഒരു ഉത്തരം കൂടിയായി ഈ ഡോക്യുമെന്ററി.
ഒരു ഹാര്‍മോണിയ ശ്രുതിയില്‍ ശിവം, ശിവകരം, ശാന്തം ... എന്ന് ആ ശബ്ദത്തില്‍ കേട്ടു തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങി സത്യം പറഞ്ഞാല്‍ ഉള്ളിലൊരു കനം വെയ്ക്കല്‍. വല്ലാത്ത ഒരു നഷ്ടബോധം.
അസ്സലായി എടുത്തിട്ടുണ്ട് ചിത്രം. അദ്ദേഹത്തെ കുറിച്ചുള്ള അത്രയും ഹൃദ്യമായ അനുഭവങ്ങളും, അദ്ദേഹത്തിന്റെ സംഗീതത്തെ കുറിച്ചുള്ള കൃത്യമായ നിരീക്ഷണങ്ങളും പങ്കു വെയ്ക്കപ്പെട്ടത് ഒന്ന് കഴിഞ്ഞാലൊന്നെന്ന് വേണ്ടതു പോലെ ക്രോഡീകരിച്ചെടുത്തിരിയ്ക്കുന്നു, ഓരോ അനുഭവങ്ങളും- പ്രത്യെകിച്ചും ശിഷ്യരുടെ - ശ്രീ. രാജാനന്ദന്റെ അടക്കമുള്ള മറ്റു നിരീക്ഷണങ്ങളും ആസ്വദിച്ചു കേട്ടു/ കണ്ടു, നിറഞ്ഞു.
മഴത്തുള്ളികളും, തിരമാലകളും, മേഘങ്ങളും, ആ ഇരുട്ടുംപോലും പാകത്തിന് ചേര്‍ന്നത്, അത്രയേറെ ആര്‍ദ്രമാക്കുന്നുണ്ട്.
ആശാന്റെയും പി.ഡി നമ്പൂതിരിയുടെയും വാചകങ്ങള്‍ ഉള്ളില്‍ തട്ടും, അത്രയേറെ സ്വാഭാവികതയുണ്ടതില്‍.

അദ്ദേഹത്തിന്റെ 'ശബ്ദം' ഇതുപോലെ സൂക്ഷിചുവെയ്ക്കാന്‌, ഇതിനു പിന്നില്‍ അദ്ധ്വാനിച്ചവര്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍...

ramadasn's picture

Rama Das N .
ഈ ചിത്രത്തിന്‍റെ അടിസ്ഥാനമായ ഹരിദാസേട്ടനുമായുള്ള അഭിമുഖം മുതല്‍ (അത് 1997ല്‍ ആയിരുന്നു എന്ന് തോന്നുന്നു) ഈ സംരംഭവുമായി കുറച്ചൊക്കെ സഹകരിച്ച ആള്‍ എന്ന നിലയില്‍ Sreevalsan Thiyyadiയുടെ ആത്മാര്‍ഥവും വിശദവുമായ വിലയിരുത്തലിനു നന്ദി പറഞ്ഞുകൊള്ളട്ടെ. കഴിഞ്ഞ സെപ്തംബര്‍ 16നു വെള്ളാരപ്പള്ളിയില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സകലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഹരിദാസേട്ടന്‍റെ ബന്ധുക്കളില്‍ ചിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുക വരെ ഉണ്ടായി. സ്മരണക്കു മുന്നില്‍ ഒരികല്‍ കൂടി പ്രണാമം

 • Rajeev Pattathil ഇന്നലെ രാത്രി തന്നെ മുഴുവന്‍ കണ്ടു. മൂന്നുമണിയായി കഴിഞ്ഞപ്പോള്‍. പലപ്പോഴും കണ്ണു നിറഞ്ഞു.

  ഇതില്‍ വല്സേട്ടന്‍ പറഞ്ഞതിനപ്പുറമൊന്നും പറയാന്‍ ത്രാണിയില്ല. എങ്കിലും സ്വശിഷ്യനെങ്കിലും തന്നെക്കാള്‍ എത്രയോ ജൂനിയറായ ഈ പ്രതിഭയെക്കാളും മധുരമായി പാടുന്ന ഒരാളും (താനുള്‍പ്പെടെയുള്ള) കലാമണ്ഡലത്തില്‍ നിന്ന് വന്നിട്ടില്ല എന്ന് വിലയിരുത്തിയ ആ ഗുരുനാഥന്റെ അമലഹൃദയത്തെ എവിടെ പ്രതിഷ്ഠ ിക്കണം? ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!
 • Rama Das N അതാണ്‌ യഥാര്‍ത്ഥകലാകാരന്‍ Rajeev. ആരെങ്കിലും പത്തു പേര്‍ നല്ലത് പറഞ്ഞാല്‍ പിന്നെ "ഞാന്‍ ഒരു സംഭവം ആണ്. ഇനി ഞാന്‍ ആര്‍ക്കും ശങ്കിടി പാടില്ല." എന്നൊക്കെ ഭാവിക്കുന്നവര്‍ അല്ല. കഴിഞ്ഞ ദിവസം പി ഡി യുടെ ഷഷ്ടി പൂര്‍ത്തി കളിക്ക് ആദ്യസമയം ഒക്കെ അനവധി ഗായകര്‍ ഉണ്ടായിരുന്നു അവിടെ. ദുര്യോധനവധം കളി നടക്കുമ്പോള്‍ ഗായകരുടെ എണ്ണം കുറവ്. ഒട്ടും മടിക്കാതെ 'ധര്‍മ്മനന്ദനാ' മുതല്‍ 'യാഹി' വരെ പാടി 78 കാരനായ ആശാന്‍. (ആശാന്‍റെ പ്രിയ ശിഷ്യന്റെയും സീമന്തപുത്രന്റെയും പേര് 'ഹരിദാസ്' എന്നാണു)
  ഹരിദാസേട്ടനെ കുറിച്ച് ആത്മാര്‍ഥതയോടെ സംസാരിക്കുന്നവര്‍ മാത്രമേ ഉള്ളൂ ചിത്രത്തില്‍. ആദ്യം ചിത്രം കണ്ട ചിലര്‍ 'പല പ്രമുഖരും ഇതില്‍ ഇല്ലല്ലോ?' എന്നൊക്കെ അഭിപ്രായപ്പെട്ടു. താരസാന്നിദ്ധ്യത്തിനല്ല നിര്‍മ്മാതാക്കള്‍ പ്രാധാന്യം കൊടുത്തത്.
 • Narayanan Mothalakottam ഇന്നലെ രാത്രി ആണ് ഈ ചിത്രം കാണാന്‍ തരപ്പെട്ടത്. ഹരിദാസേട്ടനുമായി പരിചയം ഉള്ള ആര്‍ക്കെങ്കിലും ഇത് നിര്‍വികാരനായി കാണാന്‍ പറ്റുമോ എന്നറിയില്ല. തുടക്കം മുതല്‍ തന്നെ വൈകാരികമായ ഒരു തലത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ചിത്രത്തിന്‍റെ ഗുണദോഷങ്ങള്‍ ഒന്നും തന്നെ ആ അന്തരീക്ഷത്തില്‍ കാണാന്‍ സാധിക്കില്ലല്ലോ. കണ്ടു കണ്ണ് നിറഞ്ഞു. പറഞ്ഞറിയിക്കാന്‍ പട്ടത്തെ മാനസിക നിലയിലേക്ക് എത്തിച്ചു അത്ര തന്നെ. ഈ ചിത്രത്തിന്‍റെ ഭാഗഭാക്കായ എല്ലാര്‍ക്കും ആശംസകള്‍..
 • Achuthan Tk വളരെ നല്ല ഒരു ഡോകുമെന്ററി . പലരും കൂടി വരച്ച ഒരു ചിത്രം പോലെ ഹരിദാസന്റെ കലയും സംഗീതവും നമുക്ക് കാണാം. ഇത്രയും അടുത്തകാലത്ത്‌ ജീവിച്ച ഇത്ര വലിയ ഒരു കലാകാരന്റെ വീഡിയോ ഇന്റര്‍വ്യൂ ഒന്നും നമ്മുടെ കയ്യില്‍ ഇല്ലല്ലോ എന്ന ഒരു ദുഃഖം.
 • Sreevalsan Thiyyadi വീഡിയോ ഇന്റര്‍വ്യൂകള്‍ ടീവി ചാനലുകളില്‍ കണ്ടിട്ടുണ്ട്, Tk അച്ചുവേട്ടാ. പിന്നെ രാഗോത്സവം (കൈരളി ടിവി) പോലുള്ള പരിപാടികളിലും.

  • reevalsan Thiyyadi ആഹ്ലാദകരമായൊരു അത്ഭുതവും ഈ ചിത്രത്തില്‍ കാണാനിടയായി.

   കഥകളിക്ക് ഇരിക്കുമ്പോള്‍ പാട്ട് മാത്രം ശ്രദ്ധ, പാട്ടിലും ആട്ടത്തിലും താല്പര്യം, അതുമല്ല ആട്ടം മാത്രം ഫോക്കസ് എന്നിങ്ങനെ മൂന്നു വിഭാഗക്കാരെയും ഒരുപോലെ പ്രസാദിക്കാന്‍ വെണ്മണിസംഗീതത്തിന് കഴിഞ്ഞിരുന്നു
   എന്ന കമന്റ്. ഈ നിരീക്ഷണം അതീവകൗതുകകരം എന്നതൊരു വശം, (ഇത്രയും കഥകളിപണ്ഡിതര്‍ക്കും പ്രയോക്താക്കള്‍ക്കും ഇടയില്‍) അത് രേഖപ്പെടുത്തിയത് ഒരു കര്‍ണാടകസംഗീതജ്ഞന്‍ എന്നത് അതിലേറെ അതിശയം.

   നെഞ്ചു പറിച്ച് ഹരിദാസേട്ടന് കാണിക്ക വെച്ചതുപോലെയാണ് മാവേലിക്കര പി സുബ്രഹ്മണ്യം ഉടനീളം സംസാരിക്കുന്നത്.
  • Rama Das N "സുബ്രഹ്മണ്യം സര്‍ ഒരു ഹരിദാസാശാന്‍ ഫാന്‍ ആണ്" വാചകം ശിഷ്യന്‍ Arjun Rajന്‍റെ
  • Sreekanth V Lakkidi The work is really superb. The technique of having entire documentary modeled on a series of memoirs narrated by closely associated people having intense feeling and affection towards the person concerned is amazing, perhaps first time in Malayalam about an artist. Shear frankness and immaculate remembrances captivate the viewer... it reminded me of a german documentary about the famous disastrous battle of Stalingrad in WW II. Needless to say a very clean neat job in editing and other technical aspects. Congratulation and best wishes to the people behind such projects and we expect more from you. Ratheesh Ramachandran Sunil Gopalakrishnan

   Only one concern from my side, the sketches of Shri Haridas is apt above neck, but below the neck it gives a feeling that he is wearing an inner wear or sweater with a kind of neck.
  • Pradeep Thennatt കണ്ടു. ഓരോ ഭാഗവും ഹൃദ്യം.
  • Raman Namboodiri അസ്സലായിട്ടുണ്ട്.......
   • Sreechithran Mj കണ്ടു.

    ഹരിദാസേട്ടന്റെ ശബ്ദത്തിൽ അനുഭവപ്പെട്ടിരുന്ന വലിച്ചുമുറുക്കിയ തന്ത്രിയിൽ തൊടുമ്പോഴുള്ള ടെമ്പർ, അതിന്റെ മധുരവും മൂർച്ചയും, വേദനയും സൗഖ്യവും - അതേപോലെ ഉടനീളം നിലർത്തിയ ഡോക്യുമെന്ററി.

    "മധുവൈരിയ്ക്കീ ദ്വിജരക്ഷയ്ക്കോ" വരെ അലയടിയ്ക്കുന്ന തിരമാലകളുടെ
    വിഷ്വൽസ് നൽകി, അസാമാന്യലയത്തോടെ "അവസരം, ശിവ ശിവ" എന്ന് വലിഞ്ഞുപാടുന്ന ഹരിദാസേട്ടന്റെ ശബ്ദത്തിനൊപ്പം ഒരു തിര കടലിലേയ്ക്കു വലിയുന്ന ദൃശ്യം കണ്ടപ്പോൾ, ഇരുമ്പു കടിച്ച പോലെ തരിച്ചു.

    കൂടുതലിപ്പോൾ എഴുതാൻ വയ്യ. പിന്നീടാവാം. ചിലതൊക്കെ വൽസേട്ടൻ അതിമനോഹരമായി പറയുകയും ചെയ്തു. പോരാത്തതിനു സെന്റിമന്റ്സ് വന്നു തിക്കിത്തിരക്കുന്നു. ആ ഞാങ്ങാട്ടിരിയിലെ സന്താനഗോപാലമാണ് ഹരിദാസേട്ടന്റെ അവസാനകളികളിലൊന്ന് എന്ന് ഞാനിപ്പോൾ ഇതു കാണുമ്പോഴാണ് അറിയുന്നത്. കുമാരൻ നായരാശാന്റെയും അവസാനവേഷങ്ങളിലൊന്നായിരുന്നു അന്നത്തെ ബ്രാഹ്മണൻ. അന്നു ഞാങ്ങാട്ടിരിയമ്പലത്തിന്റെ മതിലിനരികിൽ നിന്ന് ഹരിദാസേട്ടനെന്നോടു സംസാരിച്ചത് ഇപ്പൊഴും വല്ലാത്ത തെളിമയിൽ ഓർമ്മയുണ്ട്. അത് ആ പാട്ട് അവസാനം അരങ്ങിൽ കേൾക്കുന്ന ദിവസമായിരുന്നുവോ? ആ ഇളനീർച്ചന്തമുള്ള കളിസ്ഥലവർത്തമാനം ഒടുക്കത്തെയായിരുന്നുവോ?.....

    ഒന്നു നിസ്സംശയം - കഥകളിസംബന്ധമായി ഇന്നോളം കണ്ട ഡോക്യു അനുഭവങ്ങളിൽ ഇത്തരമൊന്ന് അത്യപൂർവ്വം.

    ഇതിനു പിന്നിലെ എല്ലാ സഹൃദയങ്ങൾക്കും സ്നേഹം.
   • Sunil Gopalakrishnan Sreevalsan Thiyyadi: ഒരു ബസ് യാത്രകിടയിൽ ഒരിക്കൽ പി.എസ്സി നെ കണ്ട് സംസാരിച്ചതിനിടയിൽ പതിവ് പോലെ ഹരിദാസേട്ടൻ ചർച്ചയാകുകയും, ആ പാട്ട് കേട്ടപ്പോൾ ജനിച്ചത് തന്നെ ഇത് കേൾക്കാൻ വേണ്ടി ആകും എന്ന് തോന്നിയെന്നും പി.എസ് പറഞ്ഞു. പ്രസ്തുത സന്ദർഭം ഡ്യോക്കുമെന്ററിയിൽ അദ്ദേഹം പറയുന്നുണ്ട്. സിന്ധുഭൈരവി പാടി കേൾപ്പിക്കുന്നുമുണ്ട്.
   • Rama Das N അവര്‍ ഒന്നിച്ച ജുഗല്‍ബന്തി ഒരിക്കല്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. തുറവൂര്‍. കാണുമ്പോഴൊക്കെ പി എസ് അതെ കുറിച്ച് പറയും. നിര്‍ഭാഗ്യ വശാല്‍ അതിന്റെ recording ഇപ്പോള്‍ ലഭ്യമല്ല.
    • Smithesh Nambudiripad ഇന്നാണ് ഇത് മുഴുവനായി കാണാന്‍ സാധിച്ചത്. ഇത് കണ്ടശേഷം കുറെ നേരം മനസ്സില്‍ ആകെ ഒരു വിങ്ങല്‍ ... എന്ത് എഴുതണം എന്ന് അറിയില്ല. ഗംഗധരാശാന്റ്റെയും പി. ഡി. യുടെയയും ഉള്ളില്‍ തട്ടിയുള്ള അനുഭവങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നു. ഒന്നും എഴുതാന്‍ കഴിയുന്നില്ല കണ്ണുകള്‍ ഈറനാവാതെ ഇത് കാണാന്‍ കഴിഞ്ഞില്ല. ഇതിന്റ്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി.... ഒപ്പം കണ്ണില്‍ നിന്ന് വീണ ആ കണ്ണുനീരാല്‍ ഹരിദാസേട്ടനു പ്രണാമം..........
    • Rama Das N അല്പം ഓഫ് ടോപിക് Sreevalsan Thiyyadi & Sunil Gopalakrishnan. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് എനിക്ക് പാറശ്ശാലയില്‍ ചെമ്പൂര് എന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി. തലേന്ന് തെരഞ്ഞെടുപ്പു സാമഗ്രികള്‍ ശേഖരിക്കാന്‍ പാറശ്ശാല ഗവ: സ്കൂളില്‍ പേര് വിളിക്കുന്നതും കാത്തിരിക്കുംപോള്‍ കേട്ട് "പി സുബ്രഹ്മണ്യം, സ്വാതി തിരുനാള്‍ മ്യൂസിക്‌ കോളേജ്" അല്‍പ സമയം കഴിഞ്ഞപ്പോള്‍ അതാ വോടിംഗ് യന്ത്രവും തൂക്കി ഒരു ചെറു സംഘത്തെ നയിച്ചുകൊണ്ട് വരുന്നു - കേരളത്തിലെ അറിയപ്പെടുന്ന ഈ സംഗീതജ്ഞന്‍
    • Jayadev Rajendran കണ്ടു.. കഥകളി സംഗീതത്തിലെ മാന്ത്രികന്‍...
    • Rama Das N .
     ഒരു ജുഗല്‍ബന്തി കഥ കൂടി. (നേരത്തെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു) ഒരിക്കല്‍ ചേര്‍ത്തല ക്ലബ് വാര്‍ഷികത്തിന് പി എസ്സും ഹരിദാസേട്ടനും കൂടി ഒരു ജുഗല്‍ബന്തി പ്ലാന്‍ ചെയ്തു. പക്ഷെ മാര്‍ഗി ട്രൂപ്പിന് പരിപാടി വന്നതിനാല്‍ ഹരിദാസേട്ടനു ഒഴിവാകേണ്ടിവന
     ്നു. പകരം ശ്രീ. കലാനിലയം ഉണ്ണിക്കൃഷ്ണന്‍ ആയി. പി എസ് കാംബോജിയില്‍ "ഓ രംഗശായീ" ഗംഭീരമായി പാടി. കഥകളിഗായകന്‍ അല്പം വിഷമത്തിലായി എങ്കിലും "ബാലേ കേള്‍ നീ" പാടി. അത്ര യോജിച്ചില്ല. ഈ കാര്യം ഹരിദാസേട്ടനോട് പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെ ആയിരുന്നു "അവിടെ 'സ്മരസായകദൂനാം' അല്ലേ പാടേണ്ടത്?" അങ്ങനെ ആയാല്‍ എങ്ങനെ ഉണ്ടാകും. മനസ്സില്‍ കേള്‍ക്കാനല്ലേ ഇനി കഴിയൂ?

 • Rama Das N
  "ഇത് തയ്യാറാക്കിയ എല്ലാവര്‍ക്കും എന്‍റെ സന്തോഷവും പ്രത്യേക നന്ദിയും അറിയിക്കട്ടെ." എന്ന് പോരാ. അവരെ പേര് പറഞ്ഞു അഭിനന്ദിക്കൂ. Sunil അവര്‍ ഇവരാണ്. Ratheesh Ramachandran & Sunil Gopalakrishnan
 • Sunil Kumar ഇനി രതീഷിനേയും സുനിൽ ഗോപാലകൃഷ്ണനേയും ഒക്കെ അഭിനന്ദിക്കാനു ഊഴം മറ്റ്‌ കാണികളുടെ...
 • Rama Das N ഫെബ്രുവരി പത്താം തീയതി രാവിലെ 10 മണിക്ക് പറവൂര്‍ കഥകളി ക്ലബ്ബില്‍ 'ചിത്തരഞ്ജിനി' പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ട്
 • Sreevalsan Thiyyadi കണ്ടു, കണ്ണ് നിറഞ്ഞു, കരഞ്ഞു....
 • Sreevalsan Thiyyadi ഇത് ചില്ലറ ഡോക്യുമെന്ററി അല്ലെന്ന് തുടക്കത്തിലേ വ്യക്തം. ആദ്യം പിടിതരുന്നത് വെണ്മണി ഹരിദാസിന്റെതന്നെ പ്രധാനഗുരു കലാമണ്ഡലം ഗംഗാധരന്‍ ആണ്. "അരിദാസനെ" പഠിപ്പിച്ചിട്ടുള്ള ആശാനാണ് ഇയാള്‍ എന്ന ജാമ്യത്തില്‍ തിരുവനന്തപുരം പ്രദേശത്ത് പാടിയിട്ടുള്ള കഥ യാതൊരു നാണമോ മറയോ ഇല്ലാതെയാണല്ലോ അദ്ദേഹം പറയുന്നത്!

  ഈയൊരു ഹൃദയതെളിമ ഈ ചിത്രത്തില്‍ ഉടനീളം അനുഭവപ്പെട്ടു. സംസാരിക്കുന്ന എല്ലാവരിലും അതിന്റെ തെളിച്ചം അറിയാന്‍ സാധിക്കും. ഹരിദാസേട്ടന്റെ കാര്യത്തിലാണെങ്കില്‍, വര്‍ത്തമാനത്തിലെ വാക്കുകള്‍പോലും പനനൊങ്ക് പോലെ മധുരം, പളുങ്ക് പോലെ ദീപ്തം!

  പാട്ടിന്റെ ശകലങ്ങളില്‍ ശങ്കിടിമാര്‍ പലര്‍ക്കും പാളുന്നതും പിഴക്കുന്നതും അവിടിവിടെ കേള്‍ക്കാം. പക്ഷെ, അലോസരം തോന്നിയില്ല. കാരണം ഹരിദാസേട്ടന്റെ പാട്ടില്‍ മുഴുവന്‍ കരുണമാണല്ലോ.

  ആ മനസ്സു കാരണമാവണം, ഇതില്‍ എല്ലാവരും നല്ലതുമാത്രം പറയുമ്പോഴും വച്ചുകെട്ട് തോന്നില്ല. തന്നെയുമോ, മരിച്ചയാളെ പലരും മിക്കവാറും കളിചിരിയായാണ് ഓര്‍ക്കുന്നത്. പൊയ്പോയ, ഇനിയൊരിക്കലും വരാത്ത, വസന്തത്തിലെ തേന്‍ നുകരുന്നതുപോലത്തെ നിഷ്കളങ്കമായ കുറേ പൂമ്പാറ്റകളുടെ ഉത്സവം. അതുകൂടിയാണ് ഈ ചിത്രം.

  എന്നിരിക്കിലും ഗംഗാധരാശന്റെ മൂക്ക് ഒടുവില്‍ ചുവക്കുന്നുണ്ട്‌. പി ഡി നമ്പൂതിരിയാവട്ടെ, "വലിപ്പമാണത്" എന്ന് പറഞ്ഞശേഷം കണ്ണുനിറഞ്ഞുപോയതിന്റെ ചളിപ്പ്‌ മറയ്ക്കാനാണ് പിന്നെയും "വല്ലാത്തൊരു വലിപ്പാ" എന്ന് നെഞ്ചുരുക്കി രണ്ടുവാക്ക് വീണ്ടും സ്വന്തം വാചകത്തിലേക്ക് വിളക്കുന്നത്.

  പി ഡി തന്നെ ആദ്യമൊരിടത്ത് വെണ്മണിസംഗീതത്തെ കുറിച്ച് പറയുമ്പോള്‍ ഒരു വാക്ക് പ്രയോഗിക്കുന്നുണ്ട്: കുഴമ്പ്.

  ഈ ചിത്രത്തില്‍ കുഴമ്പ് മാത്രമേയുള്ളൂ. പല സഹൃദയരുടെയും മനസ്സിലെ കാമ്പിന്റെ അറകള്‍ ഗംഭീരമായി സംയോജിച്ച് കാണുന്നു. തകര്‍പ്പന്‍ എഡിറ്റിംഗ്.

  ഇതിലൊരു ഇമേജറിയായി പെരുമഴത്തുള്ളികളും സമുദ്രപ്പരപ്പും കാണുന്നു. (രണ്ടായാലും നിറം ഇളംനീല കൊടുത്തത് അസ്സലായി.) അതിന്റെ ആഘോഷത്തിലും അഗാധതയിലും ഹരിദാസേട്ടന്റെ സംഗീതം അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. പ്രേക്ഷകന്റെതന്നെ കണ്ണീരിന്റെ പകര്‍പ്പറിയാനും.

  ഇതിനിയും പലകുറി കണ്ടേ മതിയാവൂ. സംഗീതമറിയാന്‍ മാത്രം വേണ്ടിയല്ല; മനസ്സിന്റെ മാലിന്യം കഴുകിക്കളയാന്‍കൂടി.
 • Rama Das N .
  ഈ ചിത്രത്തിന്‍റെ അടിസ്ഥാനമായ ഹരിദാസേട്ടനുമായുള്ള അഭിമുഖം മുതല്‍ (അത് 1997ല്‍ ആയിരുന്നു എന്ന് തോന്നുന്നു) ഈ സംരംഭവുമായി കുറച്ചൊക്കെ സഹകരിച്ച ആള്‍ എന്ന നിലയില്‍ Sreevalsan Thiyyadiയുടെ ആത്മാര്‍ഥവും വിശദവുമായ വിലയിരുത്തലിനു നന്ദി പറഞ്ഞുകൊള്ളട്ടെ. കഴിഞ്ഞ സെപ്തംബര്‍ 16നു വെള്ളാരപ്പള്ളിയില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സകലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഹരിദാസേട്ടന്‍റെ ബന്ധുക്കളില്‍ ചിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുക വരെ ഉണ്ടായി. സ്മരണക്കു മുന്നില്‍ ഒരികല്‍ കൂടി പ്രണാമം
 • Rajeev Pattathil ഇന്നലെ രാത്രി തന്നെ മുഴുവന്‍ കണ്ടു. മൂന്നുമണിയായി കഴിഞ്ഞപ്പോള്‍. പലപ്പോഴും കണ്ണു നിറഞ്ഞു.

  ഇതില്‍ വല്സേട്ടന്‍ പറഞ്ഞതിനപ്പുറമൊന്നും പറയാന്‍ ത്രാണിയില്ല. എങ്കിലും സ്വശിഷ്യനെങ്കിലും തന്നെക്കാള്‍ എത്രയോ ജൂനിയറായ ഈ പ്രതിഭയെക്കാളും മധുരമായി പാടുന്ന ഒരാളും (താനുള്‍പ്പെടെയുള്ള) കലാമണ്ഡലത്തില്‍ നിന്ന് വന്നിട്ടില്ല എന്ന് വിലയിരുത്തിയ ആ ഗുരുനാഥന്റെ അമലഹൃദയത്തെ എവിടെ പ്രതിഷ്ഠ ിക്കണം? ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!
 • Rama Das N അതാണ്‌ യഥാര്‍ത്ഥകലാകാരന്‍ Rajeev. ആരെങ്കിലും പത്തു പേര്‍ നല്ലത് പറഞ്ഞാല്‍ പിന്നെ "ഞാന്‍ ഒരു സംഭവം ആണ്. ഇനി ഞാന്‍ ആര്‍ക്കും ശങ്കിടി പാടില്ല." എന്നൊക്കെ ഭാവിക്കുന്നവര്‍ അല്ല. കഴിഞ്ഞ ദിവസം പി ഡി യുടെ ഷഷ്ടി പൂര്‍ത്തി കളിക്ക് ആദ്യസമയം ഒക്കെ അനവധി ഗായകര്‍ ഉണ്ടായിരുന്നു അവിടെ. ദുര്യോധനവധം കളി നടക്കുമ്പോള്‍ ഗായകരുടെ എണ്ണം കുറവ്. ഒട്ടും മടിക്കാതെ 'ധര്‍മ്മനന്ദനാ' മുതല്‍ 'യാഹി' വരെ പാടി 78 കാരനായ ആശാന്‍. (ആശാന്‍റെ പ്രിയ ശിഷ്യന്റെയും സീമന്തപുത്രന്റെയും പേര് 'ഹരിദാസ്' എന്നാണു)
  ഹരിദാസേട്ടനെ കുറിച്ച് ആത്മാര്‍ഥതയോടെ സംസാരിക്കുന്നവര്‍ മാത്രമേ ഉള്ളൂ ചിത്രത്തില്‍. ആദ്യം ചിത്രം കണ്ട ചിലര്‍ 'പല പ്രമുഖരും ഇതില്‍ ഇല്ലല്ലോ?' എന്നൊക്കെ അഭിപ്രായപ്പെട്ടു. താരസാന്നിദ്ധ്യത്തിനല്ല നിര്‍മ്മാതാക്കള്‍ പ്രാധാന്യം കൊടുത്തത്.
 • Narayanan Mothalakottam ഇന്നലെ രാത്രി ആണ് ഈ ചിത്രം കാണാന്‍ തരപ്പെട്ടത്. ഹരിദാസേട്ടനുമായി പരിചയം ഉള്ള ആര്‍ക്കെങ്കിലും ഇത് നിര്‍വികാരനായി കാണാന്‍ പറ്റുമോ എന്നറിയില്ല. തുടക്കം മുതല്‍ തന്നെ വൈകാരികമായ ഒരു തലത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ചിത്രത്തിന്‍റെ ഗുണദോഷങ്ങള്‍ ഒന്നും തന്നെ ആ അന്തരീക്ഷത്തില്‍ കാണാന്‍ സാധിക്കില്ലല്ലോ. കണ്ടു കണ്ണ് നിറഞ്ഞു. പറഞ്ഞറിയിക്കാന്‍ പട്ടത്തെ മാനസിക നിലയിലേക്ക് എത്തിച്ചു അത്ര തന്നെ. ഈ ചിത്രത്തിന്‍റെ ഭാഗഭാക്കായ എല്ലാര്‍ക്കും ആശംസകള്‍..
 • Achuthan Tk വളരെ നല്ല ഒരു ഡോകുമെന്ററി . പലരും കൂടി വരച്ച ഒരു ചിത്രം പോലെ ഹരിദാസന്റെ കലയും സംഗീതവും നമുക്ക് കാണാം. ഇത്രയും അടുത്തകാലത്ത്‌ ജീവിച്ച ഇത്ര വലിയ ഒരു കലാകാരന്റെ വീഡിയോ ഇന്റര്‍വ്യൂ ഒന്നും നമ്മുടെ കയ്യില്‍ ഇല്ലല്ലോ എന്ന ഒരു ദുഃഖം.
 • Sreevalsan Thiyyadi വീഡിയോ ഇന്റര്‍വ്യൂകള്‍ ടീവി ചാനലുകളില്‍ കണ്ടിട്ടുണ്ട്, Tk അച്ചുവേട്ടാ. പിന്നെ രാഗോത്സവം (കൈരളി ടിവി) പോലുള്ള പരിപാടികളിലും.
 • Sunil Kumar Ajit Namboothiri കയ്യില്‍ വല്ലതും ഉണ്ടോ?
 • Sreevalsan Thiyyadi ആഹ്ലാദകരമായൊരു അത്ഭുതവും ഈ ചിത്രത്തില്‍ കാണാനിടയായി.

  കഥകളിക്ക് ഇരിക്കുമ്പോള്‍ പാട്ട് മാത്രം ശ്രദ്ധ, പാട്ടിലും ആട്ടത്തിലും താല്പര്യം, അതുമല്ല ആട്ടം മാത്രം ഫോക്കസ് എന്നിങ്ങനെ മൂന്നു വിഭാഗക്കാരെയും ഒരുപോലെ പ്രസാദിക്കാന്‍ വെണ്മണിസംഗീതത്തിന് കഴിഞ്ഞിരുന്നു എന്ന കമന്റ്. ഈ നിരീക്ഷണം അതീവകൗതുകകരം എന്നതൊരു വശം, (ഇത്രയും കഥകളിപണ്ഡിതര്‍ക്കും പ്രയോക്താക്കള്‍ക്കും ഇടയില്‍) അത് രേഖപ്പെടുത്തിയത് ഒരു കര്‍ണാടകസംഗീതജ്ഞന്‍ എന്നത് അതിലേറെ അതിശയം.

  നെഞ്ചു പറിച്ച് ഹരിദാസേട്ടന് കാണിക്ക വെച്ചതുപോലെയാണ് മാവേലിക്കര പി സുബ്രഹ്മണ്യം ഉടനീളം സംസാരിക്കുന്നത്.
 • Rama Das N "സുബ്രഹ്മണ്യം സര്‍ ഒരു ഹരിദാസാശാന്‍ ഫാന്‍ ആണ്" വാചകം ശിഷ്യന്‍ Arjun Rajന്‍റെ
 • Sreekanth V Lakkidi The work is really superb. The technique of having entire documentary modeled on a series of memoirs narrated by closely associated people having intense feeling and affection towards the person concerned is amazing, perhaps first time in Malayalam about an artist. Shear frankness and immaculate remembrances captivate the viewer... it reminded me of a german documentary about the famous disastrous battle of Stalingrad in WW II. Needless to say a very clean neat job in editing and other technical aspects. Congratulation and best wishes to the people behind such projects and we expect more from you. Ratheesh Ramachandran Sunil Gopalakrishnan

  Only one concern from my side, the sketches of Shri Haridas is apt above neck, but below the neck it gives a feeling that he is wearing an inner wear or sweater with a kind of neck.
 • Pradeep Thennatt കണ്ടു. ഓരോ ഭാഗവും ഹൃദ്യം.
 • Raman Namboodiri അസ്സലായിട്ടുണ്ട്.......
 • Rajeev Pattathil പിന്നെ അനിയേട്ടന്റെ കളക്ഷന്‍സ് ...യേശുദാസ് പാടിയ പോലെ "ഒരു ദിവസം ഞാന്‍ പോകും..മുഴുവന്‍ കോപ്പിയെടുക്കും ഞാന്‍"
 • Parvathi Ramesh ലോകം തന്നെ വിട്ടുപോയി എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒരു കലാകാരനെ കുറിച്ചു ഇതരത്തില്‍ ഒരു ചിത്രം കാണുമ്പോള്‍, അദ്ദേഹത്തെ നേരിട്ടു പരിചയമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ കണ്ണു നിറയാന്‍ എന്തേ എന്നതിനുള്ള വ്യക്തമായ ഒരു ഉത്തരം കൂടിയായി ഈ ഡോക്യുമെന്ററി എന്ന്‌ തോന്നി പോയി. (എനിയ്ക്കദ്ദേഹത്തെ നേരിട്ടു പരിചയം ഇല്ല)
  ഒരു ഹാര്‍മോണിയ ശ്രുതിയില്‍ ശിവം, ശിവകരം ... എന്ന് ആ ശബ്ദത്തില്‍ കേട്ടു തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങി സത്യം പറഞ്ഞാല്‍ ഉള്ളിലൊരു കനം വെയ്ക്കല്‍. വല്ലാത്ത ഒരു നഷ്ടബോധം.

  അസ്സലായി എടുത്തിട്ടുണ്ട് ചിത്രം. അദ്ദേഹത്തെ കുറിച്ചുള്ള അത്രയും ഹൃദ്യമായ അനുഭവങ്ങളും, അദ്ദേഹത്തിന്റെ സംഗീതത്തെ കുറിച്ചുള്ള കൃത്യമായ നിരീക്ഷണങ്ങളും പങ്കു വെയ്ക്കപ്പെട്ടത് ഒന്ന് കഴിഞ്ഞാലൊന്നെന്ന് വേണ്ടതു പോലെ ക്രോഡീകരിച്ചെടുത്തിരിയ്ക്കുന്നു, ഓരോ അനുഭവങ്ങളും- പ്രത്യെകിച്ചും ശിഷ്യരുടെ - ശ്രീ. രാജാനന്ദന്റെ അടക്കമുള്ള മറ്റു നിരീക്ഷണങ്ങളും ആസ്വദിച്ചു കേട്ടു/ കണ്ടു, നിറഞ്ഞു.

  മഴത്തുള്ളികളും, തിരമാലകളും, മേഘങ്ങളും ആ ഇരുട്ടുംപോലും പാകത്തിന് ചേര്‍ന്നത്, അത്രയേറെ ആര്‍ദ്രമാക്കുന്നുണ്ട്.
  ആശാന്റെയും പി.ഡി നമ്പൂതിരിയുടെയും വാചകങ്ങള്‍ ഉള്ളില്‍ തട്ടും, അത്രയേറെ സ്വാഭാവികതയുണ്ടതില്‍.

  അദ്ദേഹത്തിന്റെ 'ശബ്ദം' ഇതുപോലെ സൂക്ഷിചുവെയ്ക്കാന്‌, ഇതിനു പിന്നില്‍ അദ്ധ്വാനിച്ചവര്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍...
 • Sreechithran Mj കണ്ടു.

  ഹരിദാസേട്ടന്റെ ശബ്ദത്തിൽ അനുഭവപ്പെട്ടിരുന്ന വലിച്ചുമുറുക്കിയ തന്ത്രിയിൽ തൊടുമ്പോഴുള്ള ടെമ്പർ, അതിന്റെ മധുരവും മൂർച്ചയും, വേദനയും സൗഖ്യവും - അതേപോലെ ഉടനീളം നിലർത്തിയ ഡോക്യുമെന്ററി.

  "മധുവൈരിയ്ക്കീ ദ്വിജരക്ഷയ്ക്കോ" വരെ അലയടിയ്ക്കുന്ന തിരമാലകളുടെ വിഷ്വൽസ് നൽകി, അസാമാന്യലയത്തോടെ "അവസരം, ശിവ ശിവ" എന്ന് വലിഞ്ഞുപാടുന്ന ഹരിദാസേട്ടന്റെ ശബ്ദത്തിനൊപ്പം ഒരു തിര കടലിലേയ്ക്കു വലിയുന്ന ദൃശ്യം കണ്ടപ്പോൾ, ഇരുമ്പു കടിച്ച പോലെ തരിച്ചു.

  കൂടുതലിപ്പോൾ എഴുതാൻ വയ്യ. പിന്നീടാവാം. ചിലതൊക്കെ വൽസേട്ടൻ അതിമനോഹരമായി പറയുകയും ചെയ്തു. പോരാത്തതിനു സെന്റിമന്റ്സ് വന്നു തിക്കിത്തിരക്കുന്നു. ആ ഞാങ്ങാട്ടിരിയിലെ സന്താനഗോപാലമാണ് ഹരിദാസേട്ടന്റെ അവസാനകളികളിലൊന്ന് എന്ന് ഞാനിപ്പോൾ ഇതു കാണുമ്പോഴാണ് അറിയുന്നത്. കുമാരൻ നായരാശാന്റെയും അവസാനവേഷങ്ങളിലൊന്നായിരുന്നു അന്നത്തെ ബ്രാഹ്മണൻ. അന്നു ഞാങ്ങാട്ടിരിയമ്പലത്തിന്റെ മതിലിനരികിൽ നിന്ന് ഹരിദാസേട്ടനെന്നോടു സംസാരിച്ചത് ഇപ്പൊഴും വല്ലാത്ത തെളിമയിൽ ഓർമ്മയുണ്ട്. അത് ആ പാട്ട് അവസാനം അരങ്ങിൽ കേൾക്കുന്ന ദിവസമായിരുന്നുവോ? ആ ഇളനീർച്ചന്തമുള്ള കളിസ്ഥലവർത്തമാനം ഒടുക്കത്തെയായിരുന്നുവോ?.....

  ഒന്നു നിസ്സംശയം - കഥകളിസംബന്ധമായി ഇന്നോളം കണ്ട ഡോക്യു അനുഭവങ്ങളിൽ ഇത്തരമൊന്ന് അത്യപൂർവ്വം.

  ഇതിനു പിന്നിലെ എല്ലാ സഹൃദയങ്ങൾക്കും സ്നേഹം.
 • Sunil Gopalakrishnan Sreevalsan Thiyyadi: ഒരു ബസ് യാത്രകിടയിൽ ഒരിക്കൽ പി.എസ്സി നെ കണ്ട് സംസാരിച്ചതിനിടയിൽ പതിവ് പോലെ ഹരിദാസേട്ടൻ ചർച്ചയാകുകയും, ആ പാട്ട് കേട്ടപ്പോൾ ജനിച്ചത് തന്നെ ഇത് കേൾക്കാൻ വേണ്ടി ആകും എന്ന് തോന്നിയെന്നും പി.എസ് പറഞ്ഞു. പ്രസ്തുത സന്ദർഭം ഡ്യോക്കുമെന്ററിയിൽ അദ്ദേഹം പറയുന്നുണ്ട്. സിന്ധുഭൈരവി പാടി കേൾപ്പിക്കുന്നുമുണ്ട്.
 • Rama Das N അവര്‍ ഒന്നിച്ച ജുഗല്‍ബന്തി ഒരിക്കല്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. തുറവൂര്‍. കാണുമ്പോഴൊക്കെ പി എസ് അതെ കുറിച്ച് പറയും. നിര്‍ഭാഗ്യ വശാല്‍ അതിന്റെ recording ഇപ്പോള്‍ ലഭ്യമല്ല.
 • Sreevalsan Thiyyadi ലേശം ഓഫ്, Sunil Gopalakrishnan: സുബ്രഹ്മണ്യം സാറുമായി രണ്ടു ഘട്ടങ്ങളിലെ ഇതുവരെ സംസാരിച്ചിട്ടുള്ളൂ.

  അതില്‍ ആദ്യത്തേത് നാലേകാല്‍ കൊല്ലം മുമ്പ്: അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ മാവേലിക്കര പ്രഭാകര വര്‍മ മരിച്ചപ്പോള്‍ . മദിരാശിയില്‍നിന്ന് നാട്ടിലേക്ക് വിളിച്ചു. (ഞാന്‍ ജോലി ചെയ്തിരുന്ന) ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്‍റെ ഞായറാഴ്ച്ച പതിപ്പിന് ഒരു ഓര്‍മ്മക്കുറിപ്പ് തരുമോ എന്ന് ചോദിച്ച്.

  "സന്തോഷമേയുള്ളൂ, പക്ഷെ പ്രയാസമുണ്ട്. എഴുതാന്‍ വശമില്ല; ഇംഗ്ലീഷില്‍ പ്രത്യേകിച്ചും," എന്ന് മറുപടി.

  ഫോണില്‍ (സൗകര്യം പോലെ) സംസാരിച്ചാല്‍ മതി കേട്ടെഴുതി ബാക്കി കാര്യം ശരിയാക്കിക്കൊള്ളാം എന്ന് ഞാനും. അതിനു സമ്മതിച്ചു.

  വന്ന സ്മരണികയിലെ മന:ശ്ശുദ്ധി ശ്രദ്ധിക്കൂ:

  http://newindianexpress.com/magazine/article7350.ece
  newindianexpress.com
  Now when I recall that old familiar story I have heard about my guru in his chil...See More
 • Sreevalsan Thiyyadi PS: ലേഖനം അച്ചടിച്ച നാള്‍ വര്‍മാ സാറിന്‍റെ വീട്ടിലെ തൃപ്പടിയില്‍ കൊണ്ടുചെന്നു വച്ചു എന്ന് പിന്നീട് പറഞ്ഞു. ഒരു പരിഭവം മാത്രം വിഷാദത്തോടെ പറഞ്ഞു: "താങ്കള്‍ക്ക് ഒന്നും തോന്നരുത്. വെറും വര്‍മ എന്ന് ഞാന്‍ സാറിനെ വിളിക്കാറില്ല."

  "പത്രപ്രവര്‍ത്തനത്തില്‍ അത്തരം മേല്‍കീഴുകള്‍ ഇപ്പോള്‍ പതിവില്ല, സോറി," എന്ന് ഞാന്‍ .

  "അതേ ല്ലേ? അയ്യോ, എനിക്കറിയില്ലായിരുന്നു. എങ്കില്‍ സാരമില്ല, പോട്ടെ," എന്ന് അദ്ദേഹം.

  (ഹരിദാസേട്ടനുമായി മനസ്സിനുണ്ട് സാമ്യം എന്നുവേണം കരുതാന്‍, അല്ലേ?)
 • Sunil Gopalakrishnan Sreevalsan Thiyyadi: ആ ജുഗൽബന്ധി അനശ്വരമായ അനുഭവം ആയി തീർന്നത്, അവർ തമ്മിലുള്ള മനപൊരുത്തം കൊണ്ട് കൂടിയാണ്.
 • Smithesh Nambudiripad ഇന്നാണ് ഇത് മുഴുവനായി കാണാന്‍ സാധിച്ചത്. ഇത് കണ്ടശേഷം കുറെ നേരം മനസ്സില്‍ ആകെ ഒരു വിങ്ങല്‍ ... എന്ത് എഴുതണം എന്ന് അറിയില്ല. ഗംഗധരാശാന്റ്റെയും പി. ഡി. യുടെയയും ഉള്ളില്‍ തട്ടിയുള്ള അനുഭവങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നു. ഒന്നും എഴുതാന്‍ കഴിയുന്നില്ല കണ്ണുകള്‍ ഈറനാവാതെ ഇത് കാണാന്‍ കഴിഞ്ഞില്ല. ഇതിന്റ്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി.... ഒപ്പം കണ്ണില്‍ നിന്ന് വീണ ആ കണ്ണുനീരാല്‍ ഹരിദാസേട്ടനു പ്രണാമം..........
 • Rama Das N അല്പം ഓഫ് ടോപിക് Sreevalsan Thiyyadi & Sunil Gopalakrishnan. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് എനിക്ക് പാറശ്ശാലയില്‍ ചെമ്പൂര് എന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി. തലേന്ന് തെരഞ്ഞെടുപ്പു സാമഗ്രികള്‍ ശേഖരിക്കാന്‍ പാറശ്ശാല ഗവ: സ്കൂളില്‍ പേര് വിളിക്കുന്നതും കാത്തിരിക്കുംപോള്‍ കേട്ട് "പി സുബ്രഹ്മണ്യം, സ്വാതി തിരുനാള്‍ മ്യൂസിക്‌ കോളേജ്" അല്‍പ സമയം കഴിഞ്ഞപ്പോള്‍ അതാ വോടിംഗ് യന്ത്രവും തൂക്കി ഒരു ചെറു സംഘത്തെ നയിച്ചുകൊണ്ട് വരുന്നു - കേരളത്തിലെ അറിയപ്പെടുന്ന ഈ സംഗീതജ്ഞന്‍
 • Jayadev Rajendran കണ്ടു.. കഥകളി സംഗീതത്തിലെ മാന്ത്രികന്‍...
 • Rama Das N .
  ഒരു ജുഗല്‍ബന്തി കഥ കൂടി. (നേരത്തെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു) ഒരിക്കല്‍ ചേര്‍ത്തല ക്ലബ് വാര്‍ഷികത്തിന് പി എസ്സും ഹരിദാസേട്ടനും കൂടി ഒരു ജുഗല്‍ബന്തി പ്ലാന്‍ ചെയ്തു. പക്ഷെ മാര്‍ഗി ട്രൂപ്പിന് പരിപാടി വന്നതിനാല്‍ ഹരിദാസേട്ടനു ഒഴിവാകേണ്ടിവന്നു. പകരം ശ്രീ. കലാനിലയം ഉണ്ണിക്കൃഷ്ണന്‍ ആയി. പി എസ് കാംബോജിയില്‍ "ഓ രംഗശായീ" ഗംഭീരമായി പാടി. കഥകളിഗായകന്‍ അല്പം വിഷമത്തിലായി എങ്കിലും "ബാലേ കേള്‍ നീ" പാടി. അത്ര യോജിച്ചില്ല. ഈ കാര്യം ഹരിദാസേട്ടനോട് പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെ ആയിരുന്നു "അവിടെ 'സ്മരസായകദൂനാം' അല്ലേ പാടേണ്ടത്?" അങ്ങനെ ആയാല്‍ എങ്ങനെ ഉണ്ടാകും. മനസ്സില്‍ കേള്‍ക്കാനല്ലേ ഇനി കഴിയൂ?
 • Parvathi Ramesh ചിത്രന്‍ അതും, ഒപ്പം തരിച്ചുപോയ ഒരു ഭാഗം ഇതായിരുന്നു - "ചടുതലത കീപ്പിയുന്നതിനോടൊപ്പം അതില്‍ നമുക്കിഷ്ടം തോന്നുന്ന ഒരു മൃദുല ഭാവം ഉണ്ട് , അതാണു എനിയ്ക്ക് വല്യ ഇഷ്ടം" എന്ന് സുബ്രഹ്മണ്യന്‍ സാര്‍ പറഞ്ഞു തീര്‍ന്നതും, "സുഖമോ... ദേവീ..." എന്ന മഴ ചാറ്റല്‍ ആയിരുന്നൂന്ന് തോന്നുന്നു. (Sreechithran)

  (പിന്നെ ഒരു കല്യാണവസന്തതിന്റെ (?) ഒരു നേര്‍ത്ത കഷ്ണം ഒരു തോന്നല്‍ പോലെ എപ്പോഴോ വന്നു പോവുന്നുണ്ടായിരുന്നു ...)
 • Rama Das N "സാകേതത്തെ സംത്യജിക്കാം" ആണ് കല്യാണ വസന്തം Parvathi ഒപ്പം പി ഡി യും.
 • Sreechithran Mj തരിച്ചുപോയ സന്ദർഭങ്ങളനവധി, Parvathi .
  മാതലേ നിശമയയേപ്പറ്റി ഗംഗാധരാശാനും രാജാനന്ദേട്ടനും പറയുമ്പോൾ പാറക്കടവിലെ പഴയൊരു കാലകേയവധത്തിന്റെ ഓർമ്മകൾ - അങ്ങനെ പലയിടത്തും സ്വാനുഭവങ്ങളുമായി ചേർത്തുവെച്ച് മനസ്സുണ്ടാക്കുന്ന ഒരു കൊളാഷിലൂടെയാണ് എന്നെ സംബന്ധിച്ച് (ഇവിടെ കമന്റിയ മറ്റു പലരും അങ്ങനെത്തന്നെയാവണം)ഈ കാഴ്ച്ച കടന്നുപോയത്.

  പി ഡി യുടെ ആദ്യമേ ഇടറിപ്പോയ ശബ്ദം അവസാനം വരെ വല്ലാത്തൊരു ഫീൽ നൽകിക്കൊണ്ട് തുടരുന്നു.

  വെറുതേ നിലാവും പുഴയും മഴയും കടലും പ്രകൃതിരമണീയതയും പകർത്തുന്ന പതിവു ഡോക്യുകളിൽ നിന്നു മാറി, ഓരോ ഇമേജിനും ചിലതു പറയാനുണ്ട്. (ഉദാ:മനോജേട്ടൻ "കുറുപ്പാശാന്റെ ചടുലതയും ഗംഗാധരാശാന്റെ സംഗീതത്തിന്റെ ആഴവും എമ്പ്രാന്തിരിയുടെ ശബ്ദക്രമീകരണബോധവും ഹരിദാസേട്ടനിൽ ഒത്തുചേരുന്നു" എന്ന നിരീക്ഷണം പറഞ്ഞു തീർന്നതും വരുന്ന ഒരു മീൻ ജലപ്പരപ്പിൽ നിന്ന് ആഴത്തിലേയ്ക്ക് ഊളിയിടുന്ന വിഷ്വൽ )

  കട്ടിലിനടിയിൽ വെച്ചാലും വിളക്കിന്റെ വെളിച്ചം ഒരുനാൾ പുറത്തുവരുമെന്ന പഴയ ചൊല്ല് ഓർമ്മവരുന്നു; അവഗണനയും അധിനിവേശവും കൊണ്ട് സ്വജീവിതത്തിന്റെ നല്ലപങ്കൊന്നാകെ അടിപറ്റിപ്പോയിട്ടും മരണത്തിനിത്രയും വർഷങ്ങൾക്കു ശേഷം ഇത്രമേൽ സർഗ്ഗാത്മകമായൊരു ഉദകക്രിയ മറ്റേതു കഥകളിക്കാരനു ലഭിച്ചിട്ടുണ്ട്?

  ആർക്കുമില്ല.
 • Rama Das N ഇതില്‍ വരാതെ പോയ എത്രയോ പദങ്ങള്‍ ഉണ്ട് ഓര്‍മ്മകളെ ഉണര്ത്തുനതായി
 • Rama Das N ആരും പറയാതെ പോയ ഒന്നുണ്ട്. ശ്രീ. കോട്ടക്കല്‍ ശശിധരന്‍ പറയുന്ന കാര്യങ്ങള്‍. എമ്പ്രാന്തിരിയുടെ സഹഗായകന്‍ ആയാണ് ഹരിദാസേട്ടന്‍ രൂപം കൊള്ളുന്നത് എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ട്. എന്നാല്‍ ദര്‍പ്പണയിലെ കാലത്ത് തന്നെ ഹരിദാസേട്ടന്‍റെ പ്രതിഭ തിരിച്ചറിയപ്പെടുന്നത് ശശിയേട്ടന്‍ പറയുമ്പോള്‍ കാണാം.
 • Prasanth Varma ഒറ്റയിരുപ്പിനു തന്നെ കണ്ടു.. ഇപ്പൊ വല്ലാത്തൊരു ശൂന്യത മാത്രം! (ഒരു അനുസ്മരണം എങ്ങിനെയാവണം എന്നും പഠിച്ചു.. ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍!)
 • Rama Das N അനുസ്മരണത്തില്‍ പ്രാധാന്യം അനുസ്മരിക്കപ്പെടുന്ന വ്യക്തിക്ക് ആയിരിക്കണം. പലപ്പോഴും അനുസ്മരിക്കുന്ന, ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്കാണ് പ്രാധാന്യം കൊടുത്തു കാണാറുള്ളത്‌. നിര്‍മ്മാതാക്കള്‍ ഈ കാര്യത്തില്‍ മനസ്സിരുത്തിയപ്പോള്‍ ചിത്രം മനസ്സില്‍ തട്ടുന്നതായി Prasanth Varma
 • Sreevalsan Thiyyadi വിശ്രാന്തിയില്‍ ഊന്നിയ പാട്ടും പരിഭ്രമത്തില്‍ ആഴ്ന്ന ജീവിതവും. ദ്വിധ്രുവതയായി പെട്ടെന്ന് തോന്നുമെങ്കിലും രണ്ടിന്‍റെയും അടിസ്ഥാനം ഹൃദയശുദ്ധിയാണെന്ന് ഓര്‍ക്കാവുന്നതാണ്. അപ്പോള്‍ ഹരിദാസേട്ടന്റെ സംഗീതത്തിന്‍റെ ഒരുറവിടം കിട്ടും.

  ലേശം മനക്കട്ടിയുണ്ടെങ്കില്‍ ഒരുപക്ഷെ കുറച്ചുകൂടി കാലം ജീവിച്ചേനെ. ആ വിദ്യ ശങ്കരന്‍ എമ്പ്രാന്തിരിയില്‍നിന്ന് പഠിക്കാന്‍ സാധിക്കാതെ പോയി.
 • Sreechithran Mj ദ്വിധ്രുവത? ഹെന്റമ്മേ
 • Sunil Kumar എന്‍റെ ശബ്ദതാരാവലി ഒരാള്‍ കൊണ്ട് പോയിരിക്കുകയാ.. വത്സാ ശ്രീവത്സാ രക്ഷിക്കണേ....
 • Sreevalsan Thiyyadi കരുണം, വിനയം. ഇതുരണ്ടുമായിരുന്നു വെണ്മണി സംഗീതത്തിന്റെ അടിസ്ഥാന ഭാവം എന്നുതോന്നാറുണ്ട്.

  അവക്കാകട്ടെ അരങ്ങത്ത് മെച്ചവും ദോഷവും. 'കാദ്രവേയ കുലതിലക' എന്ന ബാഹുകപദം (നളചരിതം മൂന്ന് ) ആ വിധം വികാരസാന്ദ്രമാക്കാന്‍ സ്വന്തം തൊണ്ടക്കപ്പുറം ഹരിസേട്ടന്‍റെ ഹൃദയത്തിനുണ്ട് പങ്ക്.

  കടുപ്പിച്ച് ഉച്ചരിക്കേണ്ട വാക്കുകള്‍ ഉറക്കെ വായവലുതാക്കി മുഴുവന്‍ തുറന്നുപാടുമ്പോഴും പരുക്കത്തരം അത്രയൊന്നും കിട്ടാറില്ല എന്നതൊരു കുറവും.
 • Sreevalsan Thiyyadi (ചിത്രത്തില്‍ കോട്ടക്കല്‍ Sasidharan വെണ്മണിപ്പരിഭ്രമത്തെ ഓര്‍ക്കുന്നത് മാനിച്ചാണ് കമന്റുകള്‍ )
 • Sreechithran Mj വൽസേട്ടന്റെ കമന്റിന്റെ ആദ്യപാദത്തോട് യോജിപ്പെങ്കിലും (കാദ്രവേയയെപ്പറ്റി പറഞ്ഞതിനോട് ) രണ്ടാംപാദത്തോടു വിയോജിപ്പ്.
  പാർവ്വതി പറഞ്ഞ, കടുപ്പിച്ചാലും ആ ആർദ്രത നിലനിൽക്കുന്നതിനേപ്പറ്റി സുബ്രഹ്മണ്യം പറഞ്ഞതു സൂക്ഷ്മമായ വിലയിരുത്തലാണ്. കഥകളിഗായകർ സ്വതേ ചെയ്യുന്ന, കടുപ്പന്യ്ക്കാനായി അകത്തേയ്ക്കു വലിയ്ക്കുന്ന തന്ത്രത്തിനു പകരം തുറന്നുതൊണ്ട കൊടുക്കാൻ ഹരിദാസേട്ടൻ തയ്യാറായത് സ്വന്ത ശബ്ദത്തെപ്പറ്റിയുള്ള ഒരു കൃത്യം തിരിച്ചറിവാണെന്നാണ് ഞാൻ കരുതാറ്. "മൂഢാ! അതിപ്രൗഢമാം" എന്നതിലെ 'മൂ" എന്ന് ഒന്നു നീട്ടിപ്പിടിച്ച് 'ഢാ" എന്നു പൂർണ്ണശക്തിയിൽ തുറക്കുമ്പോഴുണ്ടാകുന്ന ബലം അതിഗംഭീരമായിരുന്നു. ബാലിവധമോ സീതാസ്വയംവരമോ ഒക്കെയാവുമ്പോൾ ആ കലയുടെ ഉൽസവം കാണാമായിരുന്നു. ഈ ഡോക്യുവിൽ തന്നെയുള്ള ' അധികാരഭാര'റ്റ്ഹ്തിനൊക്കെ കൊടുത്തിരിയ്ക്കുന്ന ഭാരം ശ്രദ്ധിയ്ക്കുക. ഇങ്ങനെ ഉൾവലിവുള്ള ഒരു ശബ്ദമാണ് അദ്ദേഹം വായ തുറന്നു കടുപ്പിച്ചിരുന്നത്. അതിന്, സുബ്രഹ്മണ്യം നിരീക്ഷിച്ച പോലെ, കടുപ്പത്തിലും അലോസരം കലർന്ന ഒരു ആർദ്രത നൽകാനുണ്ടായിരുന്നു.
 • Sreechithran Mj ഭക്തിയിൽ നിന്നു വിഭക്തിയിലെത്തി, ല്ലേ നന്നായി വൽസേട്ടാ
 • Ajit Namboothiri Sunil Kumar Sreevalsan Thiyyadi ഹരി ദാസേട്ടന്‍ ഈ ലോകം വിട്ടു പോകും മുന്‍പ് തന്നെ രാഗോല്‍സ വത്തിനു വേണ്ടി ഒരു പാട് രാഗങ്ങള്‍ പാടിപ്പിച്ചു ഷൂട്ടു ചെയ്തു വെച്ചിരുന്നത് കൊണ്ട് മിക്കവാറും ഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയിരുന്നു. അതൊരു മഹാഭാഗ്യമായി കരുതുന്നു. പക്ഷെ നിര്‍ഭാഗ്യം എന്ന് കരുതുന്നത് അവയൊന്നും ഇപ്പൊ ലഭ്യമല്ല. അന്ന് കൈരളിയില്‍ അനലോഗ് ആയിരുന്നു,കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് കുറവ്. മാത്രമല്ല SX എന്ന ഒരു പ്രത്യേക format ല്‍ ആയിരുന്നു recording .സി ഡി ആക്കി എടുക്കാന്‍ കഴിഞ്ഞില്ല. രഗോല്സവത്തിന്റെ കുറെ ഭാഗങ്ങള്‍ VHS -ല്‍ ലേഖനം ചെയ്തു വെച്ച ഒരാളെ USA യില്‍ വെച്ച് പരിച യപ്പെട്ടിരുന്നു. അദ്ദേഹം അത് CD ആക്കി തരാമെന്നു പറഞ്ഞിട്ടുണ്ട്. കിട്ടിയാല്‍ കുറെയെങ്കിലും കിട്ടും.
 • Rama Das N .
  എന്തൊക്കെ തരത്തില്‍ വ്യാഖ്യാനിച്ചാലും ഹരിദാസേട്ടന്‍ പാടിയിരുന്നത് കഥാപാത്രത്തിനു വേണ്ടിയാണ്. കഥാപാത്രം എന്ത്, ആരോട് , എന്ത് മനോവികാരത്തില്‍ പറയുന്നു എന്ന് കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ്. അത് പഠിച്ചത് കുഞ്ചുനായര്‍ കളരിയില്‍ നിന്നും. ഇന്നലെ സ്വകാര്യ സംഭാഷണത്തില്‍ Sreechithran പറഞ്ഞതുപോലെ "വേഷത്തില്‍ അടിമുടി കുഞ്ചുനായരാശാന്‍ കൊണ്ടുവന്ന 'ഔചിത്യം' എന്ന ദര്‍ശനം സംഗീതത്തില്‍ പ്രാവര്‍ത്തികമാക്കിയത് ഹരിദാസേട്ടന്‍ തന്നെയാണ്." ഷാരോടി ആശാനും ശിവരാമേട്ടനും ഒന്നിക്കുന്ന അരങ്ങുകള്‍ക്ക് പാടുമ്പോള്‍ ആ സംഗീതം വളരെ ഉദാത്തമായ തലത്തില്‍ എത്തുന്നത് ഷാരോടി ആശാന്‍ തന്നെ സ്മരിക്കുന്നുണ്ടല്ലോ ചിത്രത്തില്‍. Sreevalsan Thiyyadi
 • Sreechithran Mj ഇവിടെ വിഷയം വേറെ, അഥവാ സ്വൽപ്പം ടെക്‌നിക്കൽ, Rama Das ഏട്ടാ. ഈ ഡോക്യുവിൽ തന്നെ ബാബുവേട്ടൻ നടത്തുന്ന ഒരസ്സൽ നിരീക്ഷണമുണ്ട്, വയലിനിലൊക്കെ കിട്ടുന്ന ഒരുതരം മൂർച്ചയുള്ള വൈബ്രേഷൻ ഹരിദാസേട്ടന്റെ തൊണ്ടയിൽ വരുന്നതിനേപ്പറ്റി. ഗംഗാധരാശാന്റെ ബാണിയിൽ വരുന്ന ചില കലക്കൻ ഗമകങ്ങളുള്ള സംഗതികളെ ഈ വൈബ്രേഷൻ കൊണ്ട് സുഖമുള്ള അലോസരമാക്കി കൺ‌വർട്ട് ചെയ്യുന്ന ഒരു തന്ത്രമുണ്ടായിരുന്നു ഹരിദാസേട്ടന്.ഇതൊക്കെ എങ്ങനെ എഴുതി ഫലിപ്പിയ്ക്കുമെന്ന് അറിയില്ല .
  ളതിന്റെ മറുപുറമായിരുന്നു വരിയവസാനിച്ചാലും നില്ക്കുന്ന ഒരു കമ്പനം. അതു ചിലപ്പോൾ വലിയൊരു ഭൃഗയായോ മറ്റോ പുറത്തുവരും. ( നമസ്തേ ഭൂസുരമൗലേ... )
  ഇത്തരം കടുത്ത ഉൾവലിവിനു പ്രാപ്തമായിരുന്നു ആ ശാരീരം. പക്ഷേ - അത്ഭുതമെന്നോണം, വൽസേട്ടൻ പറഞ്ഞപോലെ 'വായ തുറന്ന്' ആണ് യുദ്ധപദങ്ങളൊക്കെ ഹരിദാസേട്ടൻ പാടിയിരുന്നത്.
  Pathiyoor Sankarankutty, Kalamandalam Babu Namboothiri, Kala. Kalamandalam Vinod Vinod, Nedumbally Ram Mohan - ഇങ്ങനെ ആരെങ്കിലും കൂടുതലെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നാശിയ്ക്കുന്നു .
 • Rama Das N ടെക്ക്നിക്കല്‍ വിവരം കുറവാണെങ്കിലും ആ പാടി ഫിനിഷ് ചെയ്യല്‍ ശ്രദ്ധിച്ചിട്ടുണ്ട് Sreechithran
 • Mahesh Kumar Sukapuram നാന്‍ കേട്ടൂ എനിക്ക് ഇഷ്ട്ടായി പിന്നെ ആധികാരികമായി പറയാന്‍ .എനിക്ക് ആവില്ല .ആ ശബ്ദത്തിന്റെ ഭംഗി സ്വര മാധുര്യം എന്ന് പറയാറില്ലേ അത് ഉണ്ട് .ഗംഭീരം
 • Pradeep Thennatt "ശിവം ശിവകരം .." കേട്ടാല്‍ എനിക്ക് ഡി.കെ.ജയരാമനെയാണ് ഓര്‍മ്മ വരിക. "കരുണയ് ദൈവമേ കര്‍പ്പഗമേ .." എന്നതിലെ ഒരു വരിക്ക് "..ശാ...ന്തം .." എന്നതുമായി സാമ്യം തോന്നാറുണ്ട്
 • Rajeev Pattathil വല്സേട്ടന്‍ പറഞ്ഞതും സുബ്രഹ്മണ്യം സര്‍ പറഞ്ഞതും ഒരുതരത്തില്‍ ഒന്നുതന്നെ എന്ന് തോന്നുന്നു. ക്രോധം കലര്‍ന്ന വിളികളും (മൂഢ!, രാക്ഷസീ നില്ലു നില്ലെടീ- എടീ ..) സംഗീതമയവും ശ്രുതിബദ്ധവും ആയതിനാലാണ് അങ്ങിനെ തോന്നുന്നത് എന്നാണ് എന്റെ പക്ഷം. അദ്ദേഹം എങ്ങിനെ പാടിയാലും ഒരു കൃത്രിമത്വവും ഇത് വേറെ തരത്തില്‍ പാടിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നേനെ എന്നോ (എനിക്ക്) അനുഭവപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പാട്ടുകള്‍ മാത്രം വീണ്ടും വീണ്ടും കേള്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും ഇതുതന്നെ.
 • Sreechithran Mj അങ്ങനെയാണൊ? രണ്ടുപേരും പറഞ്ഞത് ഒന്നുതന്നെയോ? ചെലപ്പൊ ആയിരിയ്ക്കും, Sreevalsan ഏട്ടൻ തന്നെ പറയട്ടെ
  കുറുപ്പോ, ഗംഗാധരാശാനോ, മാടമ്പിയോ,പി‌ഡിയോ - ഇവരൊക്കെ അടിച്ചുപാടുന്ന സമയത്തുകിട്ടുന്ന പരുക്കത്തം വെണ്മണിയിൽ കിട്ടുന്നില്ല, അതിനു ഹൃദയം കൊണ്ട് പാടുന്ന ഹരിദാസേട്ടന്റെ ഗേയശൈലി കാരണമാണ് എന്നാണ് ഏതാണ്ടെനിയ്ക്കു വൽസേട്ടൻ പറഞ്ഞതിൽ നിന്നു പിടികിട്ടിയത്.
  രാജീവ് പറഞ്ഞ കൃത്രിമത്വം തോന്നായ്ക ഞാനും പങ്കുവെക്കുന്നു, എന്നാൽ ഹരിദാസേട്ടൻ നല്ല അസ്സലായി വഷളാക്കിയ അരങ്ങുകളും ഓർക്കുന്നതുകൊണ്ട് കുറച്ചുകൂടി നന്നായേനേ എന്ന തോന്നൽ പങ്കുവെക്കുന്നുമില്ല
 • Rajeev Pattathil പിന്നെ ചിത്രന്‍ സൂചിപ്പിച്ച ഗംഗാധര ബാണി. ഗംഗാധരാശാന്റെ ചില അസാമാന്യ ഭൃഗ കള്‍ - ശ്രുതിബദ്ധമെങ്കിലും ലയം, അല്ലെങ്കില്‍ ഫിസിക്സില്‍ പറഞ്ഞാല്‍ ഒരു ഫേസ് റിലേഷന്‍ഷിപ്‌ കുറവല്ലേ എന്ന് തോന്നിപ്പിക്കുന്ന ചില സംഗതികള്‍ പൂര്‍ണ്ണ ലയത്തോടെ ഹരിദാസേട്ടന്‍ പാടുന്പോഴാണ് "തരിക്കുന്നത്"
 • Rajeev Pattathil സുബ്രഹ്മണ്യം സര്‍ അതിനെ മൃദുത്വം എന്ന ഗുണമായും വല്സേട്ടന്‍ പാരുഷ്യം കമ്മി എന്ന കുറവായും പറഞ്ഞു എന്നല്ലേയുള്ളൂ? വല്സേട്ടന്‍ അതിന്റെ കാരണം കൂടി പറഞ്ഞു - ഇങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയത്:-)
 • Rama Das N പാരുഷ്യം കുറയുമ്പോഴല്ലേ മൃദുത്വം ഉണ്ടാവുക? Rajeev ഒന്ന് പോസിറ്റീവ് ചിന്തയും ഒന്ന് നെഗറ്റീവ് ചിന്തയും. ആണോ Sreechithran?
 • Sreevalsan Thiyyadi 'മൂഢ' എന്ന് കുരച്ച് പാടുമ്പോഴും അതില്‍ 'കുട്ടാ' എന്ന് കൊഞ്ചിക്കുന്നതായി കേള്‍ക്കാം.
 • Rama Das N പലരും ചിന്തിക്കാത്ത ഒന്നുണ്ട് അതില്‍ Sreevalsan. ഉദാഹരണം സിംഹികയുടെ "ഹന്ത കാന്താ!" എന്ന പദം പോസ്റ്റ്‌ ചെയ്തപ്പോള്‍ എഴുതിയിരുന്നു. വേഷം പെണ്‍കരി ആണ്. പക്ഷെ അവിടെ പാടുന്നതില്‍ കാന്തന്‍ വെടിഞ്ഞു പോയതിനാല്‍ സന്താപനിമഗ്നയായ ഒരു സ്ത്രീമനസ്സും കൂടിച്ചേരും. അപ്പോള്‍ കേട്ടുശീലമുള്ള ഒരു വഴിയില്‍ ആവില്ല അത്.
 • Sreechithran Mj മൃദുലാപി ഗഹനഭാവാ എന്നു ആസകലം, ആകണ്‌ഠം അനുശീലിച്ച ബാണി. അക്കാര്യത്തിൽ സംശയമില്ല.
  എന്നാൽ, അടിച്ചുപാടുന്ന ഉഗ്രഭാവങ്ങൾ ആ തൊണ്ടയ്ക്കു വന്നിരുന്നില്ല എന്നൊരു തോന്നലേയില്ല എനിയ്ക്ക്. മനോജേട്ടൻ തന്നെ ഉദാഹരിയ്ക്കുന്ന ബാലിവധത്തിലെ "സുഗ്രീവൻ ഞാൻ വിളിയ്ക്കുന്നു" " കൈതൊഴുതു വിളിയ്ക്കുന്നേൻ" " തവസഹജനമിതബല" ദക്ഷയാഗത്തിലെ "യാഗശാലയിൽനിന്നു പോക" " ശങ്കര ജയ ഭഗവൻ" സീതാസ്വയവരത്തിലെ ചൊല്ലിവട്ടം തട്ടുമ്പോൾ തീ ചിതറുന്ന ചരണങ്ങൾ ഓരോന്നും - ഹരിദാസേട്ടന്റെ ശബ്ദം കൊണ്ട് ത്രസിച്ചിരുന്നു കേട്ടിട്ടുണ്ട്. വൽസേട്ടൻ പറഞ്ഞത്ര കൊഞ്ചലൊന്നും കേട്ടില്ലെന്നു മാത്രമല്ല, ഡോക്യുവിൽ രാജീവേട്ടൻ "ആരെടാ നടന്നീടുന്നു" പാടിക്കഴിയുമ്പോൾ വിനോദേട്ടൻ പറഞ്ഞപോലെ, "വേഷക്കാരൻ പകുതി ചെയ്താൽ മതി" യെന്നു വരെ തോന്നിയിട്ടുമുണ്ട്
 • Rama Das N ഒരിക്കല്‍ ഒരു മല്ലയുദ്ധം പാടിക്കേട്ടതു ഓര്‍മ്മയുണ്ട്. യാതൊരു കൊഞ്ചലും ഉണ്ടായിരുന്നില്ല. കഥാസന്ദര്‍ഭം അനുസരിച്ചുതന്നെ ആണ് മൃദുലതയും പാരുഷ്യവും. ബാലിവിജയത്തിലെ "നാരദാ മഹാമുനേ"എന്ന പദം ഒക്കെ പാടുമ്പോള്‍ ആഹരിയും രാവണന്റെ വീരരസവും ചേര്‍ന്ന് ഗംഭീര അനുഭവം തന്നെ ആണ്.
  ഓഫ്‌- പൊന്നാനി ആയി തെളിഞ്ഞു തുടങ്ങിയപ്പോള്‍ ചിലര്‍ (പ്രത്യേകിച്ചും എമ്പ്രാന്തിരി ഫാന്‍സ്‌) പറയാറുണ്ടായിരുന്നു - അയാള്‍ക്ക് കരച്ചില്‍ മാത്രേ പറ്റൂ എന്ന്
 • Sreevalsan Thiyyadi യുദ്ധപ്പദങ്ങളും മറ്റും തറപ്പിച്ച് പാടുമ്പോള്‍ എനിക്കും ത്രസിക്കാറുണ്ട്‌, Sreechithran, Ramaദാസേട്ടന്‍ -- അവയിലും അലിഞ്ഞുചേര്‍ന്നിട്ടുള്ള സുഖസംഗീതംകൂടിക്കാരണം. (ഈയൊരു സംഗതി ഗംഗാധരാശാന്‍റെയോ പീഡിച്ചേട്ടന്‍റെയോ തൊണ്ടയില്‍ വരികില്ല.)

  മാന്യരും sophisticated ആയും ഉള്ള ചില കഥകളി വേഷക്കാര്‍ക്കും തോന്നാറുണ്ട് ഈ പ്രശ്നം. കോട്ടക്കല്‍ നന്ദകുമാരന്‍നായരുടെ ശിശുപാലനും സദനം ബാലകൃഷ്ണന്‍റെ കീചകനും ഒക്കെ എത്ര കിണഞ്ഞാലും തനിച്ചട്ടമ്പികളാവാന്‍ ഞെരുങ്ങും.

  ഹരിദാസേട്ടന്‍ കാക്കരിച്ച് തുപ്പിയാല്‍ (ജലദോഷം ഉള്ളപ്പോള്‍ മാത്രം അദ്ദേഹത്തെക്കൊണ്ട് ചെയ്യാവുന്നൊരു കാര്യം) പോലും അതില്‍ വാഗധീശ്വരി പിടിച്ചെടുക്കാം എന്നുതോന്നുന്നു.
 • Rajeev Pattathil അപ്പോള്‍ ഇത്തരം വേഷങ്ങളില്‍ ചട്ടന്പിത്തരം കാണിക്കാറുള്ള ഉണ്ണിത്താന്‍, ദേവദാസ് മുതല്‍പേര്‍ മാന്യരും sophistication ഉള്ളവരും അല്ലേ എന്ന് ചോദിച്ചാല്‍ വല്സേട്ടന്‍ തല്ലാന്‍ വരും എന്നുള്ളതുകൊണ്ട് ചോദിക്കുന്നില്ല
 • Rajeev Pattathil ഓഫ്: അത്ഭുതകരമായ അത്തരം transformation കണ്ടിട്ടുള്ളത് നെല്ലിയോടിലാണ്
 • Rama Das N ഓഫ്‌: മറ്റൊന്ന്. ഇത് സംഗീതസംബന്ധി അല്ല. "ഇന്ന സ്ഥലത്ത് കളിക്ക് ഞാന്‍ സ്ഥിരമായി ഉണ്ടാകാറുള്ളതാണ് . ഇത്തവണ അവര്‍ വിളിച്ചില്ല" എന്നോ"അവിടെ എന്നാ കളി" എന്നോ ഒക്കെ ഏറെ അടുപ്പമുള്ളവരോട് പോലും (പലരും ചോദിക്കാറുള്ള തു പോലെ)ഒരിക്കലും ഹരിദാസേട്ടന്‍ പറഞ്ഞുകേട്ടിട്ടില്ല.
 • Sreevalsan Thiyyadi Urbane touch ഉള്ള പെരുമാറ്റം എന്നായിരുന്നു കൃത്യം വിവക്ഷ, Rajeev. ഒരാളെക്കൂടി ചേര്‍ക്കട്ടെ: (അന്തരിച്ച) വേഷക്കാരന്‍) വി പി രാമകൃഷ്ണന്‍ നായര്.
 • Sreechithran Mj വ്യക്‌തിത്വം ക്ലാസിക്കൽ സങ്കേതങ്ങൾക്കകത്തു പ്രവർത്തിയ്ക്കുന്ന വിധം - ലതു വേറെ വിഷയം
  വൽസേട്ടൻ പറഞ്ഞ കീചകന്റെ കാര്യം നല്ല ഉദാഹരണമാണ്. മൂന്നു കീചകന്മാരെ ഓർക്കാം-
  ഒന്ന് - രാമൻകുട്ട്യാശാന്റെ കീചകൻ. സ്ത്രീജിതനായ ഒരു തറവാട്ടുകാരണവരുടെ മട്ട്. " ഇവൾ ( സൈരന്ധ്രി) ഇവ്‌ട്‌ത്തെ പണിക്കാരത്തി; ഞാൻ പറയണത് അനുസരിയ്ക്കാൻ ബാദ്ധ്യതപ്പെട്ടവൾ, പോരാത്തതിനു അഞ്ചാണുങ്ങൾക്കൊപ്പാണ് പരിപാടി, പിന്നെ ഞാനും കൂടി ആയാലെന്താ "
  ഇതാണ് ആദ്യന്തം, ഈ കീചകന്റെ മട്ട്
  രണ്ട് - കീഴ്പ്പടം കുമാരൻ നായരുടെ കീചകൻ . സൗന്ദര്യാരാധകനോ, കവിയോ മറ്റോ ആണ് ഈ കീചകൻ.പൂമരക്കൊമ്പിൽ നിന്നു മാലിനിയുടെ ഉടലിലേയ്ക്കു പുഷ്പവൃഷ്ടി നടത്തുന്ന, "ചരണനളിനപരിചരണപരൻ ഞാൻ" എന്നഭിനയിക്കുമ്പോൾ കാമാതുരത സ്വയമേ പോയൊഴിഞ്ഞ് പ്രണയാതുരത കൊണ്ട് ആർത്തനാവുന്ന, മരണസമയത്തും സൈരന്ധ്രീസ്മരണയുടെ ലഹരിയിൽ എരിഞ്ഞൊടുങ്ങുന്ന കീചകൻ
  മൂന്ന് - ഷാരടി വാസുവാശാന്റെ കീചകൻ - ഈ കീചകനിൽ അദ്ദേഹത്തിന്റെ ഗുരുനാഥനായ കുഞ്ചുവാശാനെ കാണാം എന്നു കുഞ്ചുനായരാശാന്റെ വേഷം കണ്ടവർ പറഞ്ഞു കേട്ടിട്ടുണ്ട് - വാസുവാശാന്റെ തന്നെ ഭാഷയിൽ "തറവാടിയായ കീചകൻ "
  അഭിജാതജീവിതം നയിക്കുന്ന സേനാനായകനാണ് ഈ കീചകൻ. അറിയാതെ ഇത്തരമൊരു അഭിനിവേശത്തിൽ പെട്ടുപോയി. അത് ദുരന്തത്തിൽ കലാശിയ്ക്കുകയും ചെയ്യുന്നു.
  ( ഇതു മൂന്നും മൂന്നുപേരുടേയും വ്യക്തിത്വത്തിന്റെ തനിപ്പകർപ്പാണെന്നു ഞാൻ പറഞ്ഞിട്ടേയില്ല; Rajeev അതിൽ തൂങ്ങണ്ട )
 • Sreechithran Mj ന്നാൽ പിന്നെ ഇത്രയും ദോഷങ്ങൾ പോലും കാണാതെ എന്റെ ചെവിയ്ക്കു കിട്ടിയ ഒരു ദോഷം പറയണമല്ലോ . ചില സമയത്തു ഹരിദാസേട്ടൻ ചില ശ്ലോകപാദങ്ങൾ വേഗം പാടിപ്പോവുന്നത് കേട്ടാൽ ( ഉദാ: ദൈവപ്രാർത്ഥനതൽപ്പരേണ..) സപ്താഹത്തിനു വായിക്കുന്ന മട്ടാണ് ഏതോ പൂജയ്ക്കു വഴിപാടുവായന പോലെ ഒരു വഹ
 • Sreevalsan Thiyyadi ഓഫ്‌ : കീഴ്പടമാശാനും ഉണ്ടായിരുന്നു urbane sophistication. പക്ഷെ അരങ്ങത്തെ കഥാപാത്രങ്ങള്‍ flexible ആയിരുന്നു.
 • Rajeev Pattathil ഇനി വിഷയത്തിലേക്ക്: ഹരിദാസേട്ടന്റെ സ്ഥായീഭാവം പരിഭ്രമമായിരുന്നു എന്ന് പലരും പറഞ്ഞു. അദ്ദേഹത്തിന് അതോടൊപ്പം സഹജമായ ഒരു ആത്മവിശ്വാസക്കുറവു കൂടി ഉണ്ടായിരുന്നോ? എല്ലാ സമകാലീന ഗായകരെയും അതിശയിക്കാന്‍ പോന്ന സംഗീതം കൈവശമുണ്ടായിരുന്നിട്ടും തന്റേടത്തോടെ പൊന്നാനിയായി മാത്രം പാടാന്‍ അദ്ദേഹം കുറേ വര്‍ഷങ്ങളെടുത്തു. ഒരുപാട് പ്രശസ്തരുള്ള കുടുംബത്തില്‍ നിന്ന് വരുന്ന ചിലര്‍ക്ക് ഇത്തരം ഒരു കോംപ്ലക്സ് കണ്ടിട്ടുണ്ട്. അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന പലരും ഇവിടെയുണ്ടല്ലോ
 • Jayadev Rajendran വീഡിയോ കണ്ടുകൊണ്ടിരുന്ന സമയത്ത് ഞാന്‍ മറ്റൊരു ലോകത്തായിരുന്നു.... ഇനി അദ്ദേഹം ഓര്‍മയില്‍ മാത്രമേയുള്ളൂ എന്നത് കണ്ടുകഴിഞ്ഞപ്പോലാണ് ഓര്‍ത്തതുതന്നെ.... അപ്പോള്‍ സങ്കടം തോന്നിയെങ്കിലും അത് വര്‍ധിച്ചത് ഈ ത്രെഡിലെ കമന്റുകള്‍ (ഓഫ്‌ അല്ലാത്തവ) വായിച്ചപ്പോള്‍ ആണ്....... ഒരിക്കലെങ്കിലും ഹരിദാസ്‌ ആശാന്റെ കൂടെ ഒരു പുറപ്പാട് എങ്കിലും കേട്ടണമെന്നുണ്ടായിരുന്നു- "കണ്ടവരാര്‍ വിധി ദുശ്ശീലം".!!! "എന്ന് കാണ്മാന്‍ ഇന്ദു സാമ്യ രുചിമുഖം"? ഹോ! ഇനി കണാന്‍ പറ്റില്ലല്ലോ എന്നാലോചിക്കുമ്പോള്‍, "പിളരുന്നു മനം ഹ!// തളരുന്നു തനു പാരം"
 • Sreechithran Mj ഞാനീ ഗ്രൂപ്പിൽ വേറൊരു പോസ്റ്റായും എന്റെ സ്റ്റാറ്റസിലും വലിച്ചുവാരിയെഴുതീതൊന്നും തിരിഞ്ഞേ നോക്കീലെ Rajeev ?:)
 • Rama Das N ആ ആത്മവിശ്വാസക്കുറവിനെയും കൊമ്പ്ലെക്സിനെയും കുറിച്ചെല്ലാം ഹരിദാസേട്ടന്‍ തന്നെ പറയുന്നുണ്ടല്ലോ ചിത്രത്തില്‍. ഇടിച്ചുകയറുന്ന ഒരു ശീലം ഉണ്ടായിരുന്നില്ല തന്നെ വേണ്ടിടത്ത് വിളിച്ചാല്‍ പോകും. അത്ര മാത്രം. ജൂനിയര്‍ ആയ പലരും അദ്ദേഹത്തെക്കാള്‍ മുന്പ് ഇടിച്ചുകയറിയിട്ടും അദ്ദേഹം അതിനു ശ്രമിച്ചില്ല. എമ്പ്രാന്തിരി ഹരിദാസ് ടീമിനെ കുറിച്ച് എന്റെ അഭിപ്രായം ചിത്രത്തില്‍ പറഞ്ഞിട്ടുണ്ട്. എമ്പ്രാന്തിരി - ഹരിദാസ് ടീം ആദ്യ കഥ പാടുകയും രണ്ടാമത്തെ കഥ ഹരിദാസേട്ടനെക്കാള്‍ ജൂനിയര്‍ ആയവര്‍ പാടുകയും ചെയ്യുക എന്നതായിരുന്നു ഞാന്‍ കുട്ടിക്കാലത്ത് കളി കണ്ടിരുന്നപ്പോള്‍ രീതി. രണ്ടാമത്തെ കഥ പൊന്നാനി പാടാന്‍ ഹരിദാസേട്ടന്‍ ശ്രമിച്ചിട്ടില്ല. ഒരു രംഗം പോലും ഹരിദാസേട്ടന്‍ പൊന്നാനി പാടരുത് എന്ന് എമ്പ്രാന്തിരി ആഗ്രഹിച്ചിരുന്നോ എന്ന് സംശയം ഉണ്ട്. ഏതായാലും ഹരിദാസേട്ടനെ കൊണ്ട് പൊന്നാനി പാടിക്കാന്‍ അദ്ദേഹം ശ്രമിച്ചു കണ്ടിട്ടില്ല. (വിചാരിച്ചിരുന്നെങ്കില്‍ അത് എളുപ്പമായിരുന്നു)
 • Rama Das N https://soundcloud.com/ramadas-1/cm-yudha
  ഇതൊന്നു കേട്ടുനോക്കൂ. കാട്ടാളനും അര്‍ജ്ജുനനും തമ്മിലുള്ള സംഭാഷണത്തെ തുടര്‍ന്ന്, കാട്ടാളത്തിയുടെ പദം ആകുമ്പോള്‍ അതില്‍ പാര്‍വ്വതീദേവി ക്ക് അര്‍ജ്ജുനനോടുള്ള വാത്സല്യം അല്ലേ കാണാന്‍/കേള്‍ക്കാന്‍ കഴിയുക?
 • Sreechithran Mj ഇപ്പോൾ രാമദാസേട്ടൻ പോസ്റ്റ് ചെയ്ത കിരാതം സൗണ്ട് ക്ലിപ്പിന്റെ അവസാനം വരുന്ന "ചൊല്ലെഴും വിജയനാവനാഴിയതിൽ" എന്ന ശ്ലോകം ഹരിദാസേട്ടൻ ചെയ്യുന്നത് കേൾക്കുക; ഞാൻ മുകളിൽ പറഞ്ഞ സപ്താഹവിമർശനം കൃത്യമായി കേൾക്കാം
 • Narayanan Mothalakottam വെണ്മണി നമ്പൂരിക്ക് സപ്താഹവായന കുറച്ചെങ്കിലും വരാതെ വഴിയില്ലല്ലോ??
 • Rama Das N അതെ. വെണ്മണി വിഷ്ണുവും കൃഷ്ണനും കൂടാതെ ഹരിദാസേട്ടന്റെ സഹോദരിയുമുണ്ട് ഈ രംഗത്ത്
 • Sreechithran Mj രാജീവിന്റെ ആത്മവിശ്വാസക്കുറവിനെപ്പറ്റിയുള്ള ചോദ്യം, വൽസേട്ടന്റെ "എമ്പ്രാന്തിരിയിൽ നിന്നു മനക്കട്ടി പഠിയ്ക്കാതെ പോയീ'ന്നുള്ള നിരീക്ഷണം - ഇതിനൊക്കെക്കൂടി എനിയ്ക്കിത്രയേ പറയാനുള്ളൂ -

  ഹരിദാസേട്ടൻ ഇങ്ങനെയൊക്കെയായതു കൊണ്ടാണ് ഹരിദാസേട്ടന്റെ സംഗീതവും ഇങ്ങനെയൊക്കെയായത്. നമ്മളൊക്കെ ആഗ്രഹിച്ചിരുന്ന വേറെയുള്ളവർക്കു സമൃദ്ധവും അമിതവുമായിരുന്ന ഗുണ(?)ങ്ങളൊക്കെ ഹരിദാസേട്ടനുണ്ടായിരുന്നെങ്കിൽ, ഹരിദാസേട്ടന്റെ സംഗീതവും അവരുടേതു പലരുടേയും പോലെയാവുമായിരുന്നു. കാരണം, ജീവിതത്തിൽ നിന്നടർന്നല്ല, നെഞ്ചുമുറിഞ്ഞാണ് ആ മനുഷ്യൻ അരങ്ങു പാടിത്തീർത്തത്, ജീവിതം കത്തിച്ചുതീർത്തത്.

  നമ്മളാഗ്രഹിച്ച മറ്റെന്തു ഗുണങ്ങളോടെയും ദീർഘായുഷ്മാനായിരുന്നിട്ടെന്ത്, ആ സംഗീതം ഇങ്ങനെയല്ലെങ്കിൽ?

  എന്റെ മറ്റൊരു പോസ്റ്റിലെ ഒരു വാചകം മാത്രം -

  "സൂക്ഷ്മത്തിൽ, അവനവന്റെ അപ്രസക്തിബോധമാണ് കല "
 • Sunil Kumar ബേസിക്കലി എ. രാമചന്ദ്രന്‍റെ ഒരു പഴയ ക്വോട്ട് തന്നെ ഞാന്‍ പറയട്ടെ,
  കല എന്നത് വ്യക്തിത്വമാണ്‌... അത് രാമചന്ദ്രന്‍ വരക്കുമ്പോ മാത്രമല്ല, നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒക്കെ ഉണ്ടാവും.. അത് അങ്ങനേ പറ്റൂ.. ആ ക്വോട്ട് 'എ .രാമചന്ദ്രന്‍റെ വരമൊഴികള്‍" എന്ന പുസ്തകത്തില്‍ കാണാം. വായിക്കൂ. ഞാന്‍ അത് പറഞ്ഞാ ശരി ആവില്ലാ...
 • Rama Das N ഇങ്ങനെയുമുണ്ട് ശ്ലോകങ്ങള്‍
  https://soundcloud.com/ramadas-1/slokams
  കലാമണ്ഡലം ഹരിദാസ് & കോട്ടക്കല്‍ പി.ഡി. നമ്പൂതിരി
 • Kalamandalam Babu Namboothiri ഞാന്‍ ഒക്കെ കളിക്ക് പോയി തുടങ്ങുന്ന കാലത്ത് ഹരിദസേട്ടന്‍ ഉണ്ടെങ്കില്‍ ആദ്യം ഇതു കഥയായാലും കിരാതം ഉണ്ടെങ്കില്‍ മന്മഥ നാശന പാടുവാന്‍ വരും ഓരോ ദിവസവും ഓരോ രാഗത്തില്‍ പാടുന്നതുകേട്ടു അന്തം വിട്ടിരുന്നിട്ടുണ്ട് ഇത്ര പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു തൊണ്ട കഥകളിയില്‍ മറ്റാര്കും ഈശ്വരന്‍ കൊടുത്തിട്ടില്ല ഞങ്ങളെപ്പോലുള്ള പാട്ടുകാരെ അന്നും ഇന്നും കൊതിപ്പിക്കുന്ന ആ വലിയ കലാകാരന് മുന്നില്‍ പ്രണാമം
 • Rama Das N "കര്‍മ്മണാ മനസാ വാചാ ദുര്‍മ്മതി ഞാന്‍ ചെയ്തതെല്ലാം
  ബ്രഹ്മമേ! പൊറുത്തെന്നുടെ ജന്മമുക്തി വരുത്തേണമേ"
 • Sunil Kumar ഇതില്‍ കവി ഡി. വിനയചന്ദ്രന്‍ ഉണ്ട്. അദ്ദേഹം ഇന്ന് മരിച്ചു.
 • Sreevalsan Thiyyadi അതുമാത്രമല്ല സുനില്‍. ഇന്നുണ്ടായിരുന്നെങ്കില്‍ ഹരിദാസേട്ടനും വയസ്സ് 67.

  http://www.mathrubhumi.com/story.php?id=339272
  www.mathrubhumi.com
  Malayalam News, Obituary,ഡി.വിനയചന്ദ്രന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി ചരമം,Kerala latest news,Mathrubhumi
 • Sunil Kumar അതറിയില്ലായിരുന്നൂ ട്ടോ സ്വഭാവവും ഏകദേശം ഒക്കെ ഒരുപോലെ തന്നെ. വിനയചന്ദ്രന്‍ ആ 'പരിഭ്രമം' ഉണ്ടായിരുന്നില്ലാന്ന് മാത്രം ല്ലേ?
 • Sreevalsan Thiyyadi നമ്മുടെ Manoj കുറൂരിന്റെ കുറിപ്പ്:

  http://www.mathrubhumi.com/books/special/index.php?id=339347&cat=946
  www.mathrubhumi.com
  തിരുവനന്തപുരം: ഏഴാം വയസ്സില്‍ കവിതയുടെ ലോകത്ത് എത്തിയതാണ് വിനയചന്ദ്രന്‍. തിരുവനന...See More
 • Rama Das N ഹരിദാസേട്ടന്‍റെ പാട്ട് (ഹൈദരാലി മാഷുടെയും) പ്രമേയമാക്കി വിനയചന്ദ്രന്‍ സര്‍ ഒരു കവിത എഴുതിയിട്ടുണ്ട്. കൈവശം ഉണ്ടോ? Manoj Kuroor
 • Manoj Kuroor ഹരിദാസേട്ടന്റെ പാട്ടു പ്രമേയമാക്കിയ ചിത്തരഞ്ജിനി എന്ന കവിത കൈയിലുണ്ട്.
 • Rama Das N അവിടെ നിന്നാകും Ratheesh ഡോക്യുമെന്‍ററിയുടെ നാമം സ്വീകരിച്ചത് അല്ലേ?
 • Manoj Kuroor ആവും. രതീഷും വിനയചന്ദ്രന്‍ സാറിന്റെ ശിഷ്യനാണല്ലൊ!
 • Rama Das N അതെ. ഡിജിറ്റല്‍ കോപ്പി ഉണ്ടെങ്കില്‍ ഇവിടെ ഷെയര്‍ ചെയ്യൂ മനൂ
 • Manoj Kuroor പുസ്തകത്തിലാണ്. സ്കാന്‍ ചെയ്തെടുക്കണം. ചെയ്യാം.
 • Ratheesh Ramachandran ചിത്തരന്ജിനി വരുന്നത് അവിടുന്നുതന്നെ! സാറിന്റെ അനുവാദത്തോടെ.

  സാറിന്‍റെ ചിത്തരന്ജിനി പ്രസിദ്ധീകരിച്ചു വരുന്നതും ഓര്‍മയുണ്ട്. 98ല്‍ ആവണം. കിടങ്ങൂര്‍ ക്ഷേത്രത്തില്‍ രാമന്‍കുട്ടി ആശാന്റെ കീചകവധം. ഹരിദാസെട്ടനും സാറിനുമോപ്പം കോട്ടയത്തുനിന്നും 'രാജധാനി' എക്സ്പ്രെസ്സിനാനു പോയത്. പിന്നൊരു പത്തു ദിവസം കഴിഞ്ഞു വരുന്നു കവിത. (കിടങ്ങുരെ ആ കളിക്ക് മനോജും ഉണ്ടായിരുന്നു)
 • Sunil Kumar ഈ ചരിത്രം മുന്പ് പറയാഞ്ഞതെന്തേ രതീഷ്?
 • Raman Namboodiri ഏകദേശം രണ്ടര മണിക്കൂര്‍ ഉണ്ട് ഈ ഡോക്യുമെന്‍ററി എന്നു സുനിലേട്ടൻ പറഞ്ഞെങ്കിലും ആകെ 72 മിനിട്ടല്ലേ ഉള്ളൂ....അല്ല എനിക്കു ഏതെങ്കിലും മിസ്സ് ആയൊ എന്നറിയാനാ......
 • Sunil Kumar ayyayyO 72 minutes only... ഞാന്‍ അങ്ങനെ പറഞ്ഞെങ്കില്‍ അത് തെറ്റ് തന്നെ..... സോറി...
 • Sunil Kumar പോസ്റ്റിലെ തെറ്റ് എഡിറ്റ് ചെയ്യാനും പറ്റില്ലാ...
 • Sreevalsan Thiyyadi സാരമില്ല, സുനില്‍. മൊത്തം മെറ്റീരിയല്‍ പത്തുമണിക്കൂറിനും മീതെയുണ്ട് എന്നാണ് Ratheesh രാമചന്ദ്രന്‍ പറഞ്ഞത്. (എഡിറ്റ്‌ ചെയ്തെടുക്കാന്‍ നല്ലവണ്ണം പണിപ്പെട്ടെന്നു ചുരുക്കം.)
 • Sunil Kumar https://www.youtube.com/watch?v=OIEdV9JwpU4
  ഇത് രണ്ട് മഹാന്മാരുടെ പെനല്‍ട്ടിമേറ്റ് കളി എന്നാണല്ലൊ പറയണത്... ഇപ്പോഴും നവയൌവനം ആയി നില്‍ക്കണ

https://www.facebook.com/groups/artkerala/permalink/410074262408023/