മുദ്ര 0163

Compiled meanings: 
വട്ടംവച്ചു കാട്ടുന്ന സംയുതമുദ്ര
 
ഇരുകയ്യിലും കർത്തരീമുഖം പിടിച്ച് പരസ്പരം ഉരയ്ക്കുന്നരീതിയിൽ ചലിപ്പിച്ച് അരയ്ക്കു സമം ഇടതുവശത്തുനിന്നു തുടങ്ങി ഉയർത്തി വൃത്താകൃതിയിൽ നെറ്റിക്കു മുന്നിലൂടെ എടുത്ത് വലതുവശത്തുകൂടി മാറിനുമുന്നിൽ എത്തി അവസാനിപ്പിക്കുന്നത് പാപം എന്ന മുദ്ര.
Miscellaneous notes: 

കർമ്മഫലമായുണ്ടായി മനസ്സിൽ അവശേഷിക്കുന്ന സംസ്കാരം നാശവും ദുഃഖവുമാണുണ്ടാക്കുന്നതൊങ്കിൽ അതാണ് പാപം. അങ്ങനെ ദഷ്കർമ്മഫലം സ്വന്തം വ്യക്തിത്വത്തിൽ പുരണ്ടിരിക്കുന്നതിനെ നാട്യധർമ്മിയായി ദൃശ്യവല്ക്കരിക്കുന്നതാണ് ഈ മുദ്ര.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്