വെച്ചൂർ പരമേശ്വര കൈമൾ

പിതാവ് : കുറുപ്പുംമഠത്തിൽ നാരായണ കൈമൾ
മാതാവ് : കളത്താമ്പറമ്പിൽ ലക്ഷ്മിയമ്മ
 
വൈക്കത്തിനടുത്ത് വെച്ചൂരിൽ ജനിച്ചു. വടക്കൻ ചിട്ടയിലും പരിശീലനം കിട്ടിയിരുന്ന മാതുലൻ പത്മനാഭ കൈമൾ ആയിരുന്നു പ്രഥമ ഗുരു. അതിനുശേഷം കുറിച്ചി കുഞ്ഞൻ പണിക്കർ പരിശീലിപ്പിച്ചു. നല്ലവേഷ ഭംഗിയും അഭ്യാസ മികവും ഉണ്ടായിരുന്നെങ്കിലും ആരേയും വകവെക്കാത്ത സ്വഭാവവും, നിർബന്ധബുദ്ധിയും കാരണം ആരുമായും ചേർന്നുന്നു പോകാൻ കഴിഞ്ഞില്ല. ഇഷ്ടപ്പെട്ട വേഷമേ കെട്ടൂ, ഇന്നയാളായിരിക്കണം തുടങ്ങിയ നിർബന്ധങ്ങൽ കളിയോഗങ്ങളുമായി യോജിച്ചുപോകാനും തടസ്സമായി. കൈമളുടെ ഈ സ്വഭാവം കാരണം മറ്റുനടന്മാർ അദ്ദേഹത്തോടൊപ്പം വേഷം കെട്ടാൻ താല്പര്യം കാണിച്ചില്ല. അതുകാരണം കളരിയിലാണ് കൂടുതൽ ശ്രദ്ധിച്ചത്. ചൊല്ലിയാടിക്കാൻ വളരെ സമർത്ഥനായിരുന്നു.
പൂർണ്ണ നാമം: 
വെച്ചൂർ പരമേശ്വര കൈമൾ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Sunday, January 1, 1899
മരണ തീയ്യതി: 
Wednesday, January 1, 1969
ഗുരു: 
വെച്ചൂര്‍ പത്മനാഭ കൈമൾ
കുറിച്ചി കുഞ്ഞൻ പണിക്കർ