ഏഴിക്കര ഗോപാലപ്പണിക്കർ

ലോക പ്രശസ്ത നർത്തകനായ ആനന്ദ് ശിവറാമിന്റെ പിതാവാണ് ഗോപാലപ്പണിക്കർ. എറണാകുളം ജില്ലയിലെ പറവൂർ ഏഴിക്കരയിൽ കുമാരപ്പള്ളി വീട്ടിൽ 1883ൽ അദ്ദേഹം ജനിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ കഥകളി അഭ്യാസം ആരംഭിച്ചു. ശങ്കരമേനോൻ എന്നൊരു ആശാനായിരുന്നു പരിശീലിപ്പിച്ചിരുന്നത്. എട്ടുകൊല്ലത്തെ പരിശീലനം കൊണ്ട് ഏതു വേഷം കെട്ടാനുമുള്ള പ്രാഗത്ഭ്യം നേടി. പച്ച, കത്തി, വെള്ളത്താടി എന്നീ വേഷങ്ങളിൽ പേരെടുത്തു. അസാമാന്യ വേഷപ്പകർച്ചയും മെയ് വഴക്കവുമുള്ള നടനായിരുന്നു.

പല കളിയോഗങ്ങളിലും ആദ്യവസാന വേഷമായി പ്രവർത്തിച്ചിട്ടുണ്ട്. 1928ൽ സ്വന്തമായി ഒരു കളിയോഗവും കളരിയും തുടങ്ങി. പുത്രൻ ശിവരാമനെ അവിടെവെച്ചാണ് കച്ച കെട്ടിച്ചത്. 1929ൽ 13-)o വയസ്സിൽ കൊച്ചിയിലുള്ള ഒരു ക്ഷേത്രത്തിൽ വെച്ചാണ് ശിവറാമിന്റെ അരങ്ങേറ്റം നടന്നത്. മഹാകവി വള്ളത്തോളും മുകുന്ദരാജാവും അരങ്ങേറ്റത്തിനു സംബന്ധിച്ചിരുന്നു. ഗോപാലപ്പണിക്കരോട് അവർക്കുള്ള സ്നേഹാദരങ്ങൾ അത്ര വലുതായിരുന്നു.

1935 മുതൽ അവസാനകാലം വരെ ശിക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

പൂർണ്ണ നാമം: 
ഏഴിക്കര ഗോപാലപ്പണിക്കർ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, January 1, 1883
ഗുരു: 
ശങ്കരമേനോൻ
മുഖ്യവേഷങ്ങൾ: 
പച്ച
കത്തി
വെള്ളത്താടി