ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. ബകവധം
  5. വാരണാവതമെന്നുണ്ടൊരു

വാരണാവതമെന്നുണ്ടൊരു

രാഗംകാമോദരി

താളംപഞ്ചാരി

ആട്ടക്കഥബകവധം

കഥാപാത്രങ്ങൾധൃതരാഷ്ട്രൻ

വാരണാവതമെന്നുണ്ടൊരു
വാസഭൂമി വാരണാരിതുല്യവിക്രമ


ഇന്നു വായുനന്ദനാദിയോടൊത്തു വാഴ്ക
നന്ദിയോടുമവിടെ വൈകാതെ


തത്ര വാണിടുന്നവനു മേലില്‍ വൈകിടാതെ
ശത്രുജയവുമാശു വന്നിടും


ധന്യശീല വാരണാവതേ ധര്‍മ്മതനയ
ചെന്ന് വാഴ്ക സോദരൈസ്സമം

അർത്ഥം

വാസഭൂമി=താമസിക്കാനുള്ള സ്ഥലം. വാരണാരി=സിഹം. വാരണാരി തുല്യ വിക്രമ=സിംഹത്തിനു തുല്യമായ പരാക്രമം ഉള്ളവനെ. വായുനന്ദനന്‍=ഭീമസേനന്‍. ആദിയോടൊത്തു=മുതലായവരോട് ഒന്നിച്ച്. തത്ര=അവിടെ.