ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. മേദിനീദേവ

മേദിനീദേവ

രംഗം പതിനൊന്ന്‌ : ചേദിരാജധാനിയിലെ അന്തഃപുരം

രാഗം : ഉശാനി
താളം : മുറിയടന്ത
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

പല്ലവി

മേദിനീദേവ, താതനും മമ മാതാവിനും സുഖമോ?

അനുപല്ലവി.

ആധിജലധിയിൽ മുഴുകിയെൻമാനസം
നാഥനാരിനിക്കെന്നധുനാ ന ജാനേ.


ചരണം. 1

സ്വൈരമായിരുന്ന നാൾ ചൂതിൽ തോറ്റു നാടും
ഭൂരിധനവും ഭണ്ഡാഗാരവും നഗരവും
ദൂരെയെല്ലാം കൈവെടിഞ്ഞാനേ, പരവശപ്പെട്ടു.
വൈരി ദുർവ്വാക്കുകൾ കേട്ടാനേ നൈഷധൻ വീരൻ
ഘോരമാകും വനം പുക്കാനേ, ഞാനവൻ പിൻപേ
നേരേ പുറപ്പെട്ടേനേ, ഹേ സുദേവ.

അർത്ഥം: 

സാരം:
ബ്രാഹ്മണാ, അച്ഛനും അമ്മയ്ക്കും സുഖമാണോ ? ദുഃഖത്തിൽ എൻ്റെ മനസ്സു മുഴുകുന്നു. എനിക്കിനി ആരാണു രക്ഷകൻ ? സുഖമായിരിക്കുമ്പോൾ ചൂതിൽ തോറ്റ്‌ സ്വത്തെല്ലാം നഷ്ടപ്പെട്ട്‌ ശത്രുക്കളുടെ ദുർവാക്കുകളും കേട്ട്‌ കാട്ടിലേക്കു പോയി. ഞാൻ അവൻ്റെ പിന്നാലെ പുറപ്പെട്ടു.

സാരം:
പുഷ്കരൻ നാടൊക്കെയും അടക്കിയെന്നോ ? യുദ്ധംകൊണ്ടെങ്കിൽ അഹങ്കാരി. കാപട്യംകൊണ്ടെങ്കിൽ കള്ളൻ. ഈശ്വരൻ കഠിനക്കാരൻതന്നെ. പിന്നെ എന്തുണ്ടായി, പറയുക.

സാരം:

നളൻ്റെ വസ്ത്രം നഷ്ടപ്പെട്ട്‌ ഒരു വസ്ത്രംകൊണ്ട്‌ ഇരുവരും ഉടുത്ത്‌ നടക്കുമ്പോൾ, കഷ്ടം, എന്നോടങ്ങിനെ ചെയ്യുമെന്നു വിചാരിച്ചില്ല. പറയാം, ക്ഷീണിച്ചു ഞാൻ ഉറങ്ങുമ്പോൾ എൻ്റെ വസ്ത്രം മുറുച്ച്‌ അർദ്ധരാത്രിയിൽ അവൻ പോയി മറഞ്ഞു.

സാരം:

അനർത്ഥങ്ങൾ എല്ലാവർക്കും ഉണ്ടാകും. അപ്പോൾ ബുദ്ധി മറിഞ്ഞുപോകും. സ്നേഹം മാഞ്ഞുപോകും. ഇപ്പോൾ ഇങ്ങനെ കരഞ്ഞാൽ ഫലമില്ലല്ലോ. പിന്നെ എന്തുണ്ടായി, പറയുക.

സാരം:

അവൻ വേർപെട്ട്‌ ഓടിപ്പോകുമെന്ന്‌ സംശയിച്ചില്ല. ഓടിപ്പോകാൻ അവനും സംശയമുണ്ടായില്ല. ഉണർന്നപ്പോൾ അവനെ കാണാതെയുണ്ടായ ക്ളേശമൊന്നും പറയാനില്ല. കാട്ടിൽനിന്ന്‌ ഈശ്വരനാണ്‌ എന്നെ ഇവിടെ എത്തിച്ചത്‌.

സാരം:

ആർക്കും നാം വിചാരിക്കുംപോലെയല്ല ദൈവദഗതി. നളനെ കണ്ടെത്തി നിന്നോടു ചേർക്കും. ഇപ്പോൾ ഞാൻ നിന്നെ കണ്ടെത്തിയത്‌ ഭാഗ്യമായി. ഇനി അച്ഛനെ പോയി കാണാം. അങ്ങോട്ടുതന്നെയാണ്‌ ഇനി പോകാനുള്ളത്‌.

അരങ്ങുസവിശേഷതകൾ: 

അവസാനം `ചേദിരാജ്ഞിയെ കണ്ട്‌ അനുവാദം വാങ്ങി, കുണ്ഡിനത്തിലേയ്ക്ക്‌ പോകാം` എന്നു മുദ്രകാട്ടി, സുദേവൻ ദമയന്തിയെയും കൂട്ടി മാറിപ്പോരിക.