ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം മൂന്നാം ദിവസം
  5. പർണ്ണാദഗിരാ തദിദം

പർണ്ണാദഗിരാ തദിദം

രംഗം എട്ട്‌: ഭൈമീമാതാവിൻ്റെ കൊട്ടാരം

രാഗം: ശങ്കരാഭരണം
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ദമയന്തി

പർണ്ണാദഗിരാ തദിദം വിദിതം,
പരമാർത്ഥമിതിന്നവനാലുദിതം,


ചൊന്നാനവനോടൊരു വാക്യം
മയി പറവാനായ്‌ വിജനേ,


 എന്നാലിനി ഞാനൊന്നു പറയാം, ഇനിയൊരു മഹീസുരനെ
ഇവിടെ നാം വരുത്തി ഉടനെ ഋതുപർണ്ണാന്തികേ വിടേണം
.

അർത്ഥം: 

സാരം:
അത്‌ പർണാദൻ്റെ വാക്കിലൂടെ അറിയപ്പെട്ടതാണ്‌. സംഗതി വാസ്തവമാകാൻ സാദ്ധ്യതയുണ്ട്‌.  കാരണം എന്നോട്‌ പറയാനായി പർണ്ണാദനോട്‌ വിജനതയിൽ ഒരു കാര്യം പറഞ്ഞു.  ഇനി അടുത്തതായി നാം ചെയ്യേണ്ടതിനെപ്പറ്റി ഞാൻ ഒന്നു പറയാം.  ഇനിയൊരു ബ്രാഹ്മണനെ ഇവിടെ വരുത്തിയിട്ട്‌ ഉടനെ ഋതുപർണൻ്റെ അടുക്കൽ അയക്കണം.

അരങ്ങുസവിശേഷതകൾ: 

`എന്നാൽ നീ അപ്രകാരം ചെയ്യുക` എന്ന്‌ ദമയന്തീമാതാവ്‌ അനുവദിക്കുന്നു. ദമയന്തി വന്ദിച്ചു മാറിപ്പോരിക