രാഗം : ദ്വിജാവന്തി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി
ചരണം.1
ചലദളിഝങ്കാരം ചെവികളിലംഗാരം,
കോകിലകൂജിതങ്ങൾ കൊടിയ കർണ്ണശൂലങ്ങൾ,
കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം,
അതിദുഃഖകാരണമിന്നാരാമസഞ്ചാരണം.
അർത്ഥം :
പദത്തിൻ്റെ സാരം :
പറക്കുന്ന വണ്ടുകളുടെ മുരൾച്ച ചെവികളിൽ തീക്കനലും കുയിലുകളുടെ കൂവൽ ചെവികൾക്ക് ശൂലങ്ങളും പൂക്കളുടെ ഗന്ധം നാസാദ്വാരങ്ങളാകുന്ന സരസ്സിനെ ഇളക്കി മറിക്കുന്ന പോത്തും ആകുന്നു. ഈ പൂന്തോട്ടത്തിലൂടെയുള്ള നടത്തം സങ്കടകരമാണ്.