ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. അനുജൻ്റെ സുദർശനം

അനുജൻ്റെ സുദർശനം

രംഗം അഞ്ച്‌ : ദേവലോകം

രാഗം : മദ്ധ്യമാവതി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ഇന്ദ്രൻ

അനുജൻ്റെ സുദർശനം ദനുജരെ അമർക്കയാൽ
മുനിവര്യ, രണം ദുർല്ലഭം;
മനുജന്മാർ മിഥോ ജന്യം തുനിയുന്നോർ; മരിച്ചാരും
ത്രിദിവത്തിൽ വരുന്നീലഹോ! എന്തതിൻമൂലം ?

അർത്ഥം

മഹാവിഷ്ണുവിൻ്റെ സുദർശന ചക്രം അസുരന്മാരെ നശിപ്പിക്കുന്നതിനാൽ യുദ്ധം ദുർലഭം ആയിരിക്കുന്നു. മനുഷ്യർ പരസ്പരം കലഹിക്കുന്നവർ എങ്കിലും അവരാരും മരണാനന്തരം വീരസ്വർഗ്ഗം പ്രാപിക്കാനയി വരുന്നുമില്ല. അത്ഭുതം തന്നെ. എന്താവാം അതിനു കാരണം?
(അനുജൻ=ഇന്ദ്രൻ്റെ മാതാപിതാക്കൾ ആണ് അദിതിയൂം കശ്യപനും. അവരുടേ സന്താനമായിട്ടാണ് വാമനാവതാരം. അതിനാൽ ഇന്ദ്രൻ്റെ അനുജൻ ആണ് മഹാവിഷ്ണു.)