ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. സുദിനംതാവക സംഗാൽ

സുദിനംതാവക സംഗാൽ

 രംഗം 5 ദ്വാരക

രാഗം: മോഹനം
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ: 
ശ്രീകൃഷ്ണൻ

സുദിനം താവക സംഗാൽ മുദിതം മാനസം മമ

വി(നി ? )ധുതാഘ സുഖീസോഹം മധുരോക്തി പറകല്ലേ 

ഏകദാ പുരാ ധീമൻ! ശുകമൊഴി കൃഷ്ണതൻ്റെ

 ശാകാന്നാശനാൽ ഭൂയഃ സുഖസൗഹിത്യമദ്യൈവ 

ഗർവഹീനം ത്വൽസമന്മാർ ചർവണത്തിനു വല്ലതും

ഉർവീസുര ! മഹ്യം തന്നാൽ പർവ്വതാധികമെനിക്ക് 

പ്രുഥുകം താവകമിത്ര മധുരമെന്നതു ഞാനും

മതിയിലോർത്തിരുന്നില്ലേ പ്രചുരം പ്രേമ മഹാത്മ്യം

അർത്ഥം: 

താങ്കളുമായി സംഗമിച്ചതിനാൽ ഇന്ന് എൻ്റെ മനസ്സ് ആനന്ദം കൊള്ളുന്നു. എന്നിലുള്ള പാപത്തെ അകറ്റി എനിക്ക് പരമസുഖം വന്നിരിക്കുന്നു. ഇതൊന്നും ഞാൻ വെറുതെ തമാശ പറയുന്നതല്ല. അല്ലയോ ബുദ്ധിമാനേ, പണ്ട് ഒരിക്കൽ കിളിമൊഴിയായ പാഞ്ചാലിയുടെ ചീര ഇല ആഹാരം കഴിച്ചതിൽ പിന്നെ ഇന്നാണ് എനിക്ക് സുഖവും സംതൃപ്തിയും ഉണ്ടായത്. (അവിൽ കഴിച്ചപ്പോൾ.) അങ്ങ് കൊണ്ടുവന്ന അവിലിനു ഇത്ര മധുരം ഉണ്ട് എന്നത് ഞാൻ ഒരിക്കലും എൻ്റെ ബുദ്ധിയിൽ ഓർത്തിരുന്നില്ല. അതാണല്ലൊ നമ്മൾ തമ്മിലുള്ള സ്നേഹത്തിൻ്റെ മാഹാത്മ്യം!