ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. മഞ്ജുളാംഗീ നിൻ്റെ കാമം

മഞ്ജുളാംഗീ നിൻ്റെ കാമം

രംഗം 3 കുചേലവസതി തുടരുന്നു

രാഗം: മാരധനാശി
താളം: മുറിയടന്ത
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ: 
കുചേലൻ

മഞ്ജുളാംഗീ നിന്റെ കാമം അഞ്ജസാ സാധിക്കും ബാലേ

സംജാത സന്തോഷത്തോടു കുഞ്ജരഗമനേ! യാമി

കൊണ്ടൽ വർണ്ണൻ മുകുന്ദനെ
കണ്ടുപോന്നീടുവനെന്റെ

കയ്യിൽ വല്ലതും തന്നെങ്കിൽ കൊണ്ടുവന്നു
തന്നീടുവൻ

അർത്ഥം: 

അല്ലയോ മനോഹരമായ ശരീരത്തോടുകൂടിയവളേ, നിന്റെ ഇഷ്ടം താമസം കൂടാതെ തന്നെ ഞാൻ സാധിച്ചു തരുന്നതാണ്. ആനയുടെ നടത്തത്തോടു കൂടിയവളേ, സുന്ദരീ, മനസ്സ് തെളിവോടെ സന്തോഷത്തോടുകൂടി ഞാൻ ഇതാ യാത്രയാകുന്നു. കാർമേഘത്തിന്റെ നിറമുള്ളവനായ ആ മുകുന്ദനെ ഞാൻ കണ്ട് വരാം. എന്റെ കയ്യിൽ ഭഗവാൻ അറിഞ്ഞു വല്ലതും തന്നാൽ അത് ഇവിടെ കൊണ്ടുവന്ന് തരികയും ചെയ്യാം. (ധനം ചോദിച്ച് വാങ്ങാൻ പോകുന്നില്ലെന്ന് സാരം.)