ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ശ്രുത്വാ ശ്രോത്രസുദുസ്സഹം

ശ്രുത്വാ ശ്രോത്രസുദുസ്സഹം

ആട്ടക്കഥകിർമ്മീരവധം

ശ്രുത്വാ ശ്രോത്രദുസ്സഹം പരിഭവം യദ്ധാര്‍ത്തരാഷ്ട്രൈഃകൃതം
കൌന്തേയേഷു തദാത്മനീവ സഹസാമത്വാഥ കോപാന്ധധീഃ
മുദ്രാഹീന കുമുദ്വതീകളകളൈഃ ക്ഷോണീമഥ ക്ഷോഭയന്‍
പാര്‍ത്ഥാനാശു കുശസ്ഥലീ പുരവരാദ്രഷ്ടും പ്രതസ്ഥേ ഹരിഃ

അർത്ഥം

കൌരവര്‍ പാണ്ഡവരുടെ നേരെ ചെയ്ത അപമാനത്തെകേട്ട് കുപിതനായ ശ്രീക്യഷ്ണന്‍ കുമുദ്വതി എന്ന അതിരറ്റ സൈന്യത്തിന്റെ  കോലാഹലത്താല്‍ ഭൂമിയെ ഇളക്കിമറിച്ചുകൊണ്ട് പാണ്ഡവരെ കാണ്മാനായി ദ്വാരകയില്‍ നിന്നും പുറപ്പെട്ടു.