ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ഒട്ടുമേ വിഷാദിക്കരുത്

ഒട്ടുമേ വിഷാദിക്കരുത്

രാഗംശങ്കരാഭരണം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾഭീമൻ

ഒട്ടുമേ വിഷാദിക്കരുതത്ര വാഴ്ക യൂയം
നിഷ്ഠുരകർമ്മം ചെയ്ത നിശാചരിയെ സായം
നഷ്ടയാക്കുവാൻ പോകുന്നിനിക്കിന്നു സഹായം
പെട്ടെന്നു ഗദയും


അഗ്രജാദികളെ നീ വിജയ രക്ഷിക്കേണം
അഗ്രേ നിന്നീടേണമേ ധൃതകൃപാണബാണം
നിഗ്രഹിപ്പതവളെ ഞാൻ വെടിഞ്ഞു നാണം
നിർമ്മലാംഗ നൂനം

അർത്ഥം: നിങ്ങൾ ഒട്ടും സങ്കടപ്പെടേണ്ട. ഈ ക്രൂരകർമ്മം ചെയ്ത രാക്ഷസിയെ വധിക്കുവാൻ എനിക്ക് എന്റെ ഗദ തന്നെ മതി. (അർജ്ജുനനോടായി) സഹോദരന്മാരേയും ദ്രൗപദിയേയും മുന്നിൽ അമ്പും വില്ലും ധരിച്ചുകൊണ്ട്, നീ അർജ്ജുനാ രക്ഷിക്കേണം. ഒരു സ്ത്രീയെ കൊല്ലുക എന്ന നാണം വകവെയ്ക്കാതെ ഞാൻ അവളെ കൊല്ലുന്നുണ്ട്.