രാഗം: സുരുട്ടി
താളം: ചെമ്പട
ആട്ടക്കഥ: കിർമ്മീരവധം
കഥാപാത്രങ്ങൾ: സിംഹിക
അല്പതരാരേ ദരിപ്പിത രേരേ
മൽപുരതോ ഹി ജളപ്രഭുവാം നീ
നിൽപ്പതിനായ്മതിയാമോ
അർത്ഥം:
എടാ എടാ നിസ്സാരനായ എതിരാളീ, അഹങ്കാരീ ജളപ്രഭുവേ എന്റെ മുന്നിൽ നിന്ന് പോ. എന്റെ മുന്നിൽ നിൽക്കാൻ നീ മതിയാവില്ല.
മൽപ്പുരതോ=എന്റെ മുന്നിൽ.