പദം 1

കുറിപ്പ്: 



സ്ത്രീരത്നങ്ങളില്‍
ശ്രേഷ്ഠേ, മനോഹരമായമിഴികളോടുകൂടിയ മംഗളവതീ, നീ കുണ്ഠിതയായി വനത്തില്‍
വാഴുന്നതെന്തേ? പ്രസിദ്ധിയേറിയ പുരുഷന്മാര്‍ക്ക് യോഗ്യയായ പെണ്‍കിടാവേ, നീ
ക്ലേശംനിറഞ്ഞ കാട്ടില്‍ വാഴുന്നത് ശരിയാണോ?


നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി

വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?



ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ

അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ