ലങ്കാപുരാണം

തോരണയുദ്ധം ആട്ടക്കഥയിൽ സമുദ്രലംഘനം കഴിഞ്ഞ് ഹനൂമാൻ ലങ്കയിൽ എത്തുമ്പോൾ ആടുന്നതാണ് ഇത്.
 

അനന്തനും വായുവും തമ്മിൽ ആരാണ് ബലവാൻ എന്ന് തർക്കം.. മഹാമേരു പർവ്വതത്തിന്റെ ഒരോ കൊടുമുടിയിലും ഒരോ പത്തി അമർത്തി അനന്തൻ.. വായു ആഞ്ഞ് വീശി.. പക്ഷേ അനന്തന് കുലുക്കമില്ല .. തന്ത്രശാലിയായ വായു ഭഗവാൻ അൽപ്പനേരം അടങ്ങി ഇരുന്നു.. വായു പോയിയെന്ന് കരുതി അനന്തൻ ഒരു പത്തി ഉയർത്തി പതുക്കെ നോക്കി .. ആ തക്കം വായു ആഞ്ഞടിച്ച് കൊടുമുടി കടലിൽ പതിച്ച് ഉണ്ടായതാണ് ലങ്ക.. അതു കൊണ്ട് തനിക്ക് (ഹനൂമാന്) കൂടി അവകാശപ്പെട്ടതാണ് ഈ ലങ്ക.