സൗഗന്ധികത്തിലെ ഭീമൻ പാഞ്ചാലിയോട് വിട വാങ്ങുന്ന സമയം

കല്യാണസൗഗന്ധികത്തിൽ രംഗം എട്ടിലെ ആട്ടം ആണ് ഇത്.
മാഞ്ചേൽമിഴിയാളെ പദത്തിനു ശേഷം ഭീമൻ പാഞ്ചാലിയുടെ അടുത്ത് ചെന്ന്
ഭീമൻ: ‘എന്നാൽ ഞാൻ ഭവതിക്ക് ഇഷ്ടമായുള്ള സൗഗന്ധികപ്പൂക്കൾ കൊണ്ടുവരാൻ പോകട്ടെയോ?’
പാഞ്ചാലി: (ആലോചിച്ച്) ‘അങ്ങ് പോകുന്ന വഴിയിൽ ശത്രുക്കളെ ജയിക്കാൻ ഉപായമെന്ത്?’
ഭീമൻ: ‘ഞാൻ എപ്പോഴും കയ്യിൽ ധരിക്കുന്ന ഈ ഗദ തന്നെ.’
പാഞ്ചാലി: ‘പിന്നെ ഭവാൻ പോകുന്ന വഴിയിക്ക് വിശപ്പും ദാഹവും തീർപ്പാൻ ഉപായമെന്ത്?’
ഭീമൻ: (ആലോചിച്ച് അർത്ഥഗർഭമായി നോക്കി ചിരിച്ച്) ‘സുന്ദരിയായിട്ടുള്ള ഭവതിയുടെ കടക്കൺ നോട്ടം (പാഞ്ചാലിയായി അഭിനയിക്കുന്നു) എന്റെ പാഥേയം തന്നെ...എന്നാലിനി ഭവതി സഹോദരന്മാരോടു കൂടി സന്തോഷത്തോടെ ഇരുന്നാലും. ഞാൻ വേഗം വരാം.’
----------