കുടമാളൂര്‍ കരുണാകരന്‍ നായര്‍

 

കോട്ടയം ജില്ലയിലെ കുടമാളൂര്‍ എന്ന ഗ്രാമത്തില്‍ എളയേടത്ത് എന്ന വീട്ടിൽ ജനിച്ച കുടമാളൂര്‍ കരുണാകരന്‍ നായരുടെ ആദ്യ ഗുരു കുറിച്ചി രാമ പണിയ്ക്കര്‍ ആയിരുന്നു. പിന്നീടദ്ദേഹം കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്‍, തോട്ടം ശങ്കരന്‍ നമ്പൂതിരി, കൊച്ചാപ്പി രാമന്‍ സഹോദരന്മാര്‍ എന്നിവരുടെ അടുത്തും അഭ്യസിച്ചു. വാഴേങ്കട വന്ന് താമസിച്ച് കവളപ്പാറ നാരായണന്‍ നായരുടെ കീഴില്‍ വടക്കന്‍ രീതിയിലുള്ള ചിട്ടയും അഭ്യസിച്ചിട്ടുണ്ട്. 
 
കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്ത്രീവേഷത്തിലും കുചേലന്‍ നാരദന്‍ എന്നിങ്ങനെയുള്ള മിനുക്ക് വേഷങ്ങളിലും അതി കേമനായിരുന്നു. സ്ത്രീത്വവും സന്ദര്യവും അദ്ദേഹത്തിന്റെ വേഷങ്ങൾക്ക് കൂടുമായിരുന്നു. അസ്സൽ നടനഭംഗിയുമുണ്ടായിരുന്നു. ഉർവ്വശി, ലളിത, മോഹിനി, ദമയന്തി, സൈരന്ധ്രി, കാട്ടാളസ്ത്രീ, മണ്ണാത്തി എന്നിങ്ങനെ എല്ലാ വേഷങ്ങളിലും തിളങ്ങിയിരുന്നു. തെക്ക്-വടക്ക് ഭേദമന്യേ അദ്ദേഹം ജനസമ്മതനായിരുന്നു. 
 
കോട്ടയം ആര്‍പ്പൂക്കര അമ്പലത്തില്‍ അരങ്ങേറ്റം നടന്നു. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ഇദ്ദേഹത്തിനോടൊപ്പം അനവധി കൂട്ടുവേഷങ്ങളില്‍ അരങ്ങത്ത് വന്നിട്ടുണ്ട്. കലാ.കൃഷ്ണന്‍ നായരും കുടമാളൂര്‍ കരുണാകരന്‍ നായരും തമ്മില്‍ ഒരു പ്രത്യേക നല്ല രസതന്ത്രം ഉണ്ടായിരുന്നു എന്ന് ആസ്വാദകര്‍ പറയുന്നു. 
 
കൊല്ലവർഷം 114 മുതൽ അദ്ദേഹം കൊട്ടാരം കഥകളിനടനായിരുന്നു. അദ്ദേഹം ഫാക്റ്റ് കഥകളി സ്കൂളിലും കുടമാളൂര്‍ കലാ കേന്ദ്രത്തിലും അദ്ധ്യാപകനായി ജോലി അനുഷ്ഠിച്ചിട്ടുണ്ട്. 
 
കേന്ദ്രസംഗീതനാടക അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 
 
17 ഒക്റ്റോബര്‍ 2000 ന്‌ അന്തരിച്ചു.
 
ജനനം 30 നവംബര്‍ 1918 
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Saturday, November 30, 1918
മരണ തീയ്യതി: 
Tuesday, October 17, 2000
ഗുരു: 
കുറിച്ചി രാമ പണിയ്ക്കര്‍
കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്
തോട്ടം ശങ്കരന്‍ നമ്പൂതിരി
കൊച്ചാപ്പി രാമന്‍ സഹോദരന്മാര്‍
കവളപ്പാറ നാരായണന്‍ നായര്‍
കളിയോഗം: 
ഫാക്റ്റ് കഥകളി സ്കൂള്‍
കുടമാളൂര്‍ കലാ കേന്ദ്രം
മുഖ്യവേഷങ്ങൾ: 
സ്ത്രീ
മിനുക്ക്
പുരസ്കാരങ്ങൾ: 
കേന്ദ്രസംഗീതനാടക അക്കാദമി
കേരള സംഗീത നാടക അക്കാദമി